ചെന്നൈ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുസമയത്ത് സിപിഎം മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് 2.65 കോടി രൂപ സംഭാവന വാങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഡിഎകെയില്‍ നിന്ന് സിപി എം പത്തു കോടി വാങ്ങിയെന്നും സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിനാണ് പണം വാങ്ങിയത്.
മുന്‍പ് ഇക്കാര്യം പുറത്തുവന്നപ്പോള്‍ സിപിഎം പ്രതികരിച്ചിരുന്നില്ല. എട്ട് ഇടപാടുകള്‍ വഴിയാണ് പത്തു കോടി വാങ്ങിയത്. 2019 ഏപ്രില്‍ അഞ്ച്, ഒന്‍പത്, 11 തീയതികളാലായിരുന്നു ഇലക്ട്രോണിക് ഇടപാടുകള്‍. 2019ല്‍ സിപിഎമ്മിന് മൊത്തം ലഭിച്ചത് 20 കോടിയാണ്. അതിന്റെ പകുതിയും ഡിഎംകെ നല്‍കിയതാണ്. 2018ല്‍ വെറും മൂന്നു കോടി മാത്രം ലഭിച്ച പാര്‍ട്ടിക്കാണ് 2019ല്‍ 20 കോടി ലഭിച്ചത്, 550 ശതമാനം വര്‍ദ്ധന.
തങ്ങള്‍ സമരം ചെയ്ത് കേരളത്തിലെ ബ്രാഞ്ചുകള്‍ പൂട്ടിച്ച മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് സിപിഎം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് 2.65 കോടി രൂപ വാങ്ങി. ഇതിനു പുറമേ ഹൈദരാബാദിലെ നവയുഗ് എഞ്ചിനീയറിങ് കമ്പനി നല്‍കിയത് 50 ലക്ഷമാണ്. ഡിഎംകെ സിപിഐക്ക് നല്‍കിയത് അഞ്ചു കോടിയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് സിപിഎം ചെലവിട്ടത് 34.9 കോടി രൂപയാണ്. 2014ല്‍ ലോക്സഭ നിയമസഭാ തെരഞ്ഞെടുപ്പകള്‍ക്ക് സിപിഎം ചെലവിട്ടത് 18.7 കോടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: