അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലിന് സ്വന്തം പാര്‍ട്ടിക്ക് വോട്ടു ചെയ്യാനായില്ല. അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ സ്ഥലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇല്ലായിരുന്നു. അഹമ്മദാബാദ് ജില്ലയിലെ വിരംഗം നഗര്‍ പാലികയിലെ രജിസ്റ്റേഡ് വോട്ടറാണ് ഹാര്‍ദിക് പട്ടേല്‍. വാര്‍ഡ് രണ്ടില്‍ ബിജെപി പാനല്‍ കൂടാതെ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ മാത്രമേ ഉണ്ടായിരുന്നൂള്ളു. തന്റെ മണ്ഡലത്തില്‍ എപ്പോഴും സ്വതന്ത്രസ്ഥാനാര്‍ഥികളുടെ പാനലുണ്ടെന്ന് ഞായറാഴ്ച വോട്ട് ചെയ്ത ശേഷം ഹാര്‍ദിക പട്ടേല്‍ പറഞ്ഞു.
തന്റെ വോട്ട് വിരംഗത്തേക്ക് വികസനം കൊണ്ടുവരുന്നവര്‍ക്കാണ്, ആരായാലും. കോണ്‍ഗ്രസ് പിന്തുണ നല്കിയിരുന്നതിനാല് താന്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്തുവെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. തനിക്കുവേണ്ടി ഒരു പൊതുയോഗം പോലും സംഘടിപ്പിക്കാത്ത കോണ്‍ഗ്രസിനോട് ഹാര്‍ദിക് പട്ടേലിന് അതൃപ്തിയുണ്ട്. ആറ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
തന്റെ കഴിവ് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ അവകാശവാദം. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ തരംതാഴ്ത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 81 നഗരപാലികകള്‍, 31 സില്ല പഞ്ചായത്തുകള്‍, 231 താലൂക്ക പഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: