Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാരാഷ്‌ട്ര വനംവകുപ്പ് മന്ത്രിയായ ശിവസേന നേതാവ് സഞ്ജയ് റാത്തോഡ് രാജിവെച്ചു; കാരണം പൂജ ചവാന്റെ ആത്മഹത്യയെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദം

പൂജ ചവാന്റെ മരണത്തില്‍ ശിവസേന മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് നടന്നുകൊണ്ടിരുന്നത്. പൂജ ചവാന്റെ ആത്മഹത്യയുമായി സഞ്ജയ് റാത്തോഡിന്റെ ബന്ധം വെളിപ്പെടുത്തുന്ന 11 വോയ്സ് ക്ലിപ്പുകളോളം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതില്‍ മന്ത്രി സഞ്ജയ് റാത്തോഡിന്റെ ശബ്ദവും വ്യക്തമായി കേള്‍ക്കാം.

Janmabhumi Online by Janmabhumi Online
Feb 28, 2021, 05:58 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ:  പ്രമുഖ ടിക് ടോക് സ്റ്റാര്‍ പൂജ ചവാന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസില്‍ ബിജെപിയുടെ ഭാഗത്ത് നിന്നുള്ള രാഷ്‌ട്രീയസമ്മര്‍ദ്ദം ഏറിയതോടെ   ശിവസേന നേതാവും മഹാരാഷ്‌ട്ര വനംവകുപ്പ് മന്ത്രിയുമായ  സഞ്ജയ് റാത്തോ‍ഡ് രാജിവച്ചു.  

“ഞാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് രാജി നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ ആരോപണവിധേയനായതിനാല്‍ ഇനിയും മന്ത്രിസ്ഥാനത്ത് തുടരേണ്ടെന്ന് തീരുമാനിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഉടനെ അന്വേഷണം നടത്തണമെന്ന് അധികൃതരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” തന്റെ രാജി പ്രഖ്യാപനത്തിന്റെ ഭാഗമായി സഞ്ജയ് റാത്തോഡ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ  മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ ഇദ്ദേഹം രാജിക്കത്ത് അയച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഞായറാഴ്ചയാണ് രാജിവാര്‍ത്ത പുറത്ത് വന്നത്. വിദര്‍ഭ മേഖലയിലെ ശിവസേനയുടെ ശക്തികേന്ദ്രമാണ് 49 കാരനായ സഞ്ജയ് റാത്തോഡ്. അതുകൊണ്ടാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മടിച്ചത്. അടുത്തയാഴ്ച നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ ബിജെപി വന്‍പ്രക്ഷോഭത്തിന് ഒരുങ്ങുന്നതോടെയാണ് ഇതേച്ചൊല്ലിയുള്ള രാഷ്‌ട്രീയ വാഗ്വാദങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹത്തി‍ന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചത്.  

എന്നാല്‍ ഇപ്പോള്‍ രാജി പോരാ, സഞ്ജയ് റാത്തോഡിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നാണ് ബിജെപിനേതാവും മഹാരാഷ്‌ട്രയുടെ മുന്‍ മുഖ്യമന്ത്രിയുമായ ഫഡ്നാവിസ് ആവശ്യപ്പെടുന്നത്. ബിജെപി നേതാവ് കിരിത്ത് സോമയ്യയും കഴിഞ്ഞ കുറെ ദിവസങ്ങളായി ട്വിറ്റര്‍ വീഡിയോയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.  

പൂജ ചവാന്റെ മരണത്തില്‍ ശിവസേന മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് നടന്നുകൊണ്ടിരുന്നത്.   പൂജ ചവാന്റെ ആത്മഹത്യയുമായി സഞ്ജയ് റാത്തോഡിന്റെ ബന്ധം വെളിപ്പെടുത്തുന്ന 11 വോയ്സ് ക്ലിപ്പുകളോളം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതില്‍ മന്ത്രി സഞ്ജയ് റാത്തോഡിന്റെ ശബ്ദവും വ്യക്തമായി കേള്‍ക്കാം.  

മഹാരാഷ്‌ട്രയില്‍ നിന്നുള്ള പ്രമുഖ ടിക് ടോക് സ്റ്റാറായ പൂജ ചവാന്‍ ഫിബ്രവരി 8നാണ് പൂനെയിലെ ഹര്‍ദാസ്പര്‍ പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ മൂന്നാം നിലയില്‍ നിന്നും  ചാടി ആത്മഹത്യ ചെയ്തത്.ബിജെപിയുടെ വനിതാ വിഭാഗം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭമാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.  

പൂനെയിലെ മഹമ്മദ് വാടിയിലെ ഹവന്‍ പാര്‍ക്കില്‍ കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത്.  കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്തയ്‌ക്കും ബിജെപി വനിതാവിഭാഗം ഹര്‍ജി നല്‍കുകുയം വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.. ശരിയായ ദിശയില്‍ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് പൂനെ സിറ്റി വനിതാവിഭാഗം പ്രസിഡന്‍റ് അര്‍ച്ചനാ പാട്ടീലിന്റെ നേതൃത്വത്തിലും വന്‍ പ്രക്ഷോഭം നടന്നിരുന്നു. പൂനെ പൊലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്ത കേസ് സംബന്ധിച്ച് പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഉദ്ധവ് താക്കറെയ്‌ക്ക് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. 

കേസില്‍ ബന്ധുമുള്ള മന്ത്രിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സഞ്ജയ് റോത്തോഡിന്റെ പേര് പുറത്തായത്. കേസ് എങ്ങിനെയെങ്കിലും ഇല്ലാതാക്കണമെന്നും  ലാപ്‌ടോപുകളും മൊബൈലും എല്ലാം ഭദ്രമായി കസ്റ്റഡിയില്‍ വെക്കണമെന്നും നിര്‍ദേശിക്കുന്ന ഒരു  അജ്ഞാതന്റെ ശബ്ദമുള്ള വോയ്സ് ക്ലിപ്പ് പുറത്തിറങ്ങിയതോടെ ആളുകള്‍ക്ക് നിസ്സംശയം ആരാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. അത് സഞ്ജയ് റാത്തോഡിന്റെ ശബ്ദമായിരുന്നു.  

ചിലര്‍ മനപൂര്‍വ്വം റെക്കോഡ് ചെയ്തതാണ്  ശബ്ദരേഖയെന്ന് ആരോപിച്ചെങ്കിലും 11 വോയ്സ് ക്ലിപ്പുകള്‍ പുറത്തുവന്നതോടെയും ബിജെപിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാവുകയും ചെയ്തതോടെ സഞ്ജയ് റാത്തോഡും ഉദ്ധവ് താക്കറെയും വഴങ്ങുകയായിരുന്നു.  

കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്നുള്ള മഹാവികാസ് അഘാദി എന്ന അവിശുദ്ധ കൂട്ടുകെട്ടിന് ബിജെപിയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ ആദ്യത്തെ ആഘാതമാണ് സഞ്ജയ് റാത്തോഡിന്റെ രാജി. 

Tags: സഞ്ജയ് റാത്തോഡ്മഹാരാഷ്ട്രഫട്നാവിസ്NcpUddhav ThackerayShiv Sena
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

India

രണ്ട് വലിയ വഞ്ചനകളുടെ ചരിത്രമുള്ള ഉദ്ധവ് താക്കറെ…അതിനാല്‍ സഖ്യമുണ്ടാക്കാന്‍ രണ്ട് വട്ടം ഭയന്ന് രാജ് താക്കറെ

Kerala

എന്‍സിപി പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് തോമസ് കെ തോമസ്, ചാക്കോയുടെ കളി കാര്യമായോ?

Kerala

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies