അഞ്ചാലുംമൂട്: അക്ഷരമുത്തശ്ശിയും, നാരീശക്തി പുരസ്ക്കാര ജേതാവുമായ 106 വയസ്സുകാരി കൊല്ലം, പ്രാക്കുളം നന്ദ് ധാമില്‍ ഭാഗീരഥി അമ്മ വീട്ടുമുറ്റത്ത് ആറ്റുകാല്‍ പൊങ്കാലയിട്ടു.
കഴിഞ്ഞവര്‍ഷം സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷ എഴുതി ഉന്നതവിജയം നേടിയതിലും, നാരീശക്തി പുരസ്ക്കാരവും, സാമൂഹ്യ സുരക്ഷാ പെന്‍ഷനും ലഭിച്ചതിലുമുള്ള സന്തോഷം ആറ്റുകാല്‍ അമ്മയ്ക്കു മുന്നില്‍ അര്‍പ്പിച്ചു കൊണ്ടാണ് അമ്മ പൊങ്കാല നേര്‍ച്ചയിട്ടത്.
എണ്‍പത്തി ഏഴുകാരി മൂത്ത മകള്‍ പത്മാക്ഷി അമ്മയും, ഏറ്റവും ഇളയ മകളായ എഴുപത്തിരണ്ടുകാരി തങ്കമണി പിള്ളയും സഹായത്തിന് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: