അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നിധി സമര്‍പ്പണ യജ്ഞം അവസാനിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഭക്തന്റെ സംഭാവന ചെക്ക്. പേര് വെളിപ്പെടുത്താത്ത ഭക്തന് നല്കിയ ചെക്കില്‍ രാം രാം എന്ന് ഹിന്ദിയില്‍ എഴുതിയിരിക്കുന്നത് പോലെയാണ് ചെക്കില്‍ തുക എഴുതിയിരുന്നത്.
രണ്ട് ലക്ഷത്തി പതിനാലായിരത്തി ഇരുനൂറ്റി പതിനാല് രൂപയാണ് രാം രാം എന്ന് എഴുതിയിരിക്കുന്നത്. ക്ഷേത്ര നിര്‍മാണ നിധിയിലേക്ക് സംഭാവന ചെയ്ത ഭക്തന്റെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും ഇത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള നിധി സമര്പ്പണ് യജ്ഞം അവസാനിച്ചതോടെ 2000 കോടിയിലധികം രൂപ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും ബാക്കിയുണ്ടെന്നും അതുകൂടി കഴിയുമ്പോള്‍ ലഭിച്ച തുകയുടെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.
ജനുവരി 15 നാണ് വിഎച്ച്പിയുടെ നേതൃത്വത്തില്‍ യജ്ഞം ആരംഭിച്ചത്. സാധാരണക്കാര്‍ ഉള്‍പ്പടെ രാജ്യത്തെ സിനിമാ, രാഷ്ട്രീയ, വ്യവസായ മേഖലകളിലെ പ്രമുഖര്‍ അടക്കം രാമക്ഷേത്ര നിര്‍മാണത്തിനായി വലിയ തുകകള്‍ സംഭാവന ചെയ്തിരുന്നു. മുമ്പ് രാമക്ഷേത്രത്തിനായി വെള്ളിശിലകള്‍ ഇനി സംഭാവന ചെയ്യരുതെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലായിരുന്നു ഈ അഭ്യര്‍ത്ഥന.
രാമക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി 1,100 കോടി രൂപ ചിലവുവരുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ 300 മുതല്‍ 400 കോടി വരെ പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ചിലവിടേണ്ടിവരും. 39 മാസത്തിനുള്ളില്‍ ക്ഷേത്ര നിര്‍മ്മാണം .പൂര്‍ത്തിയാക്കുമെന്നാണ് ട്രസ്റ്റ് അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: