ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു. ഞായറാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ശനിയാഴ്ച സീറ്റ് വിഭജന ചര്‍ച്ച. ശനിയാഴ്ചത്തെ ചര്‍ച്ചകളില്‍ എ ഐഎഡിഎംകെ ബിജെപിയ്‌ക്ക് 20-23 വരെ സീറ്റുകള്‍ വാഗ്ദാനം ചെയ്തതായി അറിയുന്നു. അതേ സമയം 40 സീറ്റുകള്‍ക്കായി ബിജെപി വാദിക്കുന്നതായി അറിയുന്നു.
ചര്‍ച്ചയുടെ ഭാഗമായി കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി, ബിജെപി സംസ്ഥാന പ്രസിഡന്‍റ് എല്‍. മുരുകന്‍ എന്നിവര്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവരുമായി അവരവരുടെ വസതികളില്‍ ചര്‍ച്ച നടത്തി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെയാണ് സീറ്റ് ചര്‍ച്ച. ഞായറാഴ്ച തമിഴ്‌നാട്ടിലെത്തുന്ന അമിത് ഷായെ പനീര്‍ശെല്‍വവും പളനിസ്വാമിയും നേരിട്ട് കണ്ട് ചര്‍ച്ചകള്‍ തുടരും. ഞായറാഴ്ച അമിത് ഷാ വില്ലുപുരത്ത് പൊതുയോഗത്തില്‍ പ്രസംഗിക്കും. അതിന് ശേഷം പാര്‍ട്ടിയുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയ ശേഷം ദല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: