മലപ്പുറം: മലയാള കവിതയില്‍ പാരമ്പര്യത്തെ കൈവിടാതെ ആധുനികത ആവിഷ്കരിച്ച കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യ സംഭാവനകള്‍ നല്കി.
ആധുനികതയെ ആവിഷ്കരിക്കുമ്പോഴും ആത്മീയതയില്‍ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. വേദങ്ങളിലും സംസ്കൃതത്തിലും അവഗാഹമുണ്ടായിരുന്നതുപോലെ പാശ്ചാത്യ സാഹിത്യത്തിലും അദ്ദേഹത്തിന് പാണ്ഡിത്യമുണ്ടായിരുന്നു.
ദേശീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധംഅദ്ദേഹം പുലര്‍ത്തിയിരുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വേര്‍പാട് മലയാള ഭാഷയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: