ന്യൂദല്‍ഹി: ഇതിന്റെ ഭാഗമായി ഒരു തര്‍ക്കമുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാരോ കോടതിയോ ചോദിച്ചാല്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹമാധ്യങ്ങള്‍ വിവാദ ട്വീറ്റുകളുടെ അഥവാ സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സമൂഹമാധ്യങ്ങളുടെ ദുരുപയോഗം തടയാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളിലാണ് ഈ പുതിയ നിര്‍ദേശം.
ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ ശൃംഖലകളും ഉപയോഗിച്ച് കൈമാറപ്പെടുന്ന എല്ലാ ഡിജിറ്റല്‍വല്‍ക്കരിച്ച ഉള്ളടക്കങ്ങളും ഈ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ പരിധിയില്‍പെടും. കേന്ദ്ര് നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദും വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കറും സംയുക്തമായാണ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മാര്‍ഗ്ഗരേഖ പുറത്തുവിട്ടത്.
കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ടൂള്‍കിറ്റ് കേസുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കേണ്ട ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അധികം വൈകാതെ സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. പലപ്പോഴും ഒരു വിവാദ ട്വീറ്റിന്റെയോ സന്ദേശത്തിന്റെയോ പുറകെ പോകുംപോള്‍ അതിന്റെ ഉറവിടം കണ്ടെത്തുക സര്‍ക്കാരിന് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ തന്നെ മാര്‍ഗ്ഗരേഖയുടെ കീഴില്‍ ഉള്‍പ്പെടുത്തിയത്. പലപ്പോഴും വാട്സാപ്, ടെലഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ള സാഹചര്യത്തില്‍ സന്ദേശങ്ങളുടെ ഉറവിടം ആ കംപനികള്‍ തന്നെ മനസ്സുവെച്ചാല്‍ മാത്രമേ പുറത്ത് ലഭിക്കൂ. അതുകൊണ്ട് തന്നെയാണ് ഇത്തരം മാധ്യമങ്ങളില്‍ രാജ്യത്തിന് തന്നെ ഹാനികരമായ സന്ദേശങ്ങള്‍ കൂടുതലായി പരക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട്തന്നെയാണ് ഒരു വിവാദം ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ ആരാണോ ആദ്യമായി ആ വിവാദ സന്ദേശം പുറത്തുവിട്ടത്, ആ വ്യക്തിയെയോ സ്ഥാപനത്തെയോ കുറിച്ചുള്ള വിശദാംശങ്ങള്‍ കംപനികള്‍ തന്നെ പുറത്ത് വിടണമെന്ന് പുതിയ മാര്‍ഗ്ഗരേഖയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാദമുണ്ടായാല്‍ ആദ്യം ട്വീറ്റ് ചെയ്തത് അല്ലെങ്കില്‍ സന്ദേശം തയ്യാറാക്കി പ്രസിദ്ധീകരിച്ചത് ആരാണ് എന്ന കാര്യം ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്സാപ്, ടെലഗ്രാം ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഇതോടെ പുറത്ത് പറയേണ്ടി വരും. ഇതോടെ വ്യാജസന്ദേശങ്ങളും അര്‍ധസത്യങ്ങളും നുണപ്രചാരണങ്ങളും തടയാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സന്ദേശങ്ങളും ട്വീറ്റുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുംപോള് അത് രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത എന്നിവയ്ക്ക് വിഘാതമാകുന്നോ എന്ന് കണക്കിലെടുക്കണമെന്ന് നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു. രാജ്യത്തിന്റെ സുരക്ഷിതത്വം, പൊതുഅച്ചടക്കം, വിദേശരാഷ്ട്രങ്ങളുമായുള്ള ബന്ധം എന്നിവ കണക്കിലെടുക്കണം. ലൈംഗികാധിപ്രസരമുള്ള ഉള്ളടക്കം പാടില്ല,’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: