ന്യൂദല്‍ഹി : സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആഫ്രിക്കന്‍ രാജ്യമായ ഘാനയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ആറ് ലക്ഷം ഡോസ് കോവിഡ് 19 വാക്സിന് ഘാനയ്ക്ക് ഇന്ത്യ സൗജന്യമായി നല്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് വാക്സിന് സൗജന്യമായി നല്‍കിയതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 92 രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 200 കോടി ഡോസ് വാക്സിന് ഈ വര്‍ഷം അവസാനത്തോടെ വിതരണം ചെയ്യാനാണ് ലക്ഷ്യംവെക്കുന്നത്.
ഇതുകൂടാതെ ദരിദ്ര രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തില്‍ വാക്സിന് മൈത്രി പദ്ധതി പ്രകാരം 20 രാജ്യങ്ങള്‍ക്ക് കൂടി ഇന്ത്യ വാക്സിന് എത്തിച്ചു നല്‍കുന്നുണ്ട്. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകളാണ് വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: