ന്യൂദല്‍ഹി : ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും മാളവ്യ ട്വീറ്റില്‍ ആരോപിച്ചു. ആര്.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന് നന്ദുകൃഷ്ണ(22)യുടെ കൊലപാതകം സംബന്ധിച്ചായിരുന്നു മാളവ്യയുടെ ട്വീറ്റ്.
‘വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുമ്പോള്‍ പിണറായി വിജയന് സര്‍ക്കാര്‍ നോക്കിനില്ക്കുകയായിരുന്നു.. ക്രൂരമായ കൊലപാതകമെന്ന് മാളവ്യ കുറിച്ചു.
അതേസമയം, കൊലയുമായി ബന്ധപ്പെട്ട് പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തലക്കാരായ അന്‍സില്‍, സുനീര്‍ തുടങ്ങിയവരാണ് പിടിയിലായി. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വടിവാളുകള്‍ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകര്‍ വയലാറില്‍ മതവിദ്വേഷം ഉയര്‍ത്തി പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പുറത്തുനിന്നെത്തിയ എസ്ഡിപിഐ മത തീവ്രവാദികള്‍ ആര്‍എസ്എസ് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖിന്റെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.
ആക്രമണത്തില്‍ ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ശാഖ മുഖ്യശിക്ഷക് കെ.എസ്. നന്ദുവിനെ കയ്യറ്റ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയാണ്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: