Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ പൂരം ആശങ്കയില്‍; പൂരം പ്രദര്‍ശനം, സാമ്പിള്‍ വെടിക്കെട്ട് എന്നിവ വേണ്ട, ജില്ലാഭരണകൂടത്തിന്റെ നടപടികളില്‍ വ്യാപക പ്രതിഷേധം

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്താതെ പൂരം നടത്താനുള്ള ആലോചനകള്‍ സജീവമായി നടക്കുമ്പോള്‍ പൂരം പ്രദര്‍ശനം, സാമ്പിള്‍ വെടിക്കെട്ട് എന്നിവ നടത്താന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 10:37 am IST
in Thrissur

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ആദ്യമെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ വ്യാപക പ്രതിഷേധം. മുഴുവന്‍ ചടങ്ങുകളോടെ പൂരം നടത്തുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടം വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പൂരച്ചടങ്ങുകള്‍ പൂര്‍ണമാകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. പൂരം നടത്തിപ്പ് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയും കൈക്കൊണ്ടിട്ടില്ല.

 കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്താതെ പൂരം നടത്താനുള്ള ആലോചനകള്‍ സജീവമായി നടക്കുമ്പോള്‍ പൂരം പ്രദര്‍ശനം, സാമ്പിള്‍ വെടിക്കെട്ട് എന്നിവ നടത്താന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച ജില്ലാ കളക്ടര്‍ എസ്.ഷാനവാസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്. പൂരവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നടപടികളില്‍ പൂരപ്രേമികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉത്സവങ്ങള്‍ക്ക് കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാനായി നാട്ടാന നിരീക്ഷണ സമിതി നല്‍കിയിരുന്ന അനുമതി വനം വകുപ്പ് റദ്ദാക്കിയതും പൂരപ്രേമികളെ നിരാശയിലാഴ്‌ത്തിയിട്ടുണ്ട്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ ഈ മാസം ആദ്യം നടന്ന മന്ത്രിതലയോഗത്തില്‍ പ്രാഥമിക ധാരണയായതോടെ പൂരപ്രേമികള്‍ ആഹ്ലാദത്തിലായിരുന്നു. പൂരത്തിനായി പ്രതീക്ഷയോടെ കാതോര്‍ത്തിക്കുകയായിരുന്നു ദേവസ്വങ്ങളും ആനത്തൊഴിലാളികളും വന്‍കിട-ചെറുകിട കച്ചവടക്കാരും. വാദ്യ-മേള കലാകാരന്‍മാരും ചമയങ്ങള്‍ ഒരുക്കുന്നവരും പന്തല്‍നിര്‍മ്മാണം- വെടിക്കെട്ട് തൊഴിലാളികളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പേര്‍ അണിയറയില്‍ സജീവമാണ്.  പൂരം എക്സിബിഷനും സാമ്പിള്‍ വെടികെട്ടും ഒഴിവാക്കാന്‍ പറ്റില്ലെന്ന തീരുമാനത്തിലാണ് തിരുവമ്പാടി-പാറമക്കാവ് ദേവസ്വങ്ങള്‍. ഇക്കാര്യം ജില്ലാ ഭരണകൂടത്തെ ദേവസ്വം ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

എല്ലാ ചടങ്ങുകളോടെയും പൂരം ഭംഗിയായി നടത്തണമെന്നാണ് ദേവസ്വങ്ങളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൂരം നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം ഭാരവാഹികള്‍ കളക്ടര്‍ക്ക് കൈമാറിയിട്ടുമുണ്ട്. പൂരം പ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ഒഴിവാക്കാന്‍ പറ്റാത്ത ചടങ്ങുകളുടെ പട്ടികയിലാണ് പൂരം പ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാഷ്‌ട്രീയപാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത വിലക്ക് ഉത്സവങ്ങള്‍ക്കേര്‍പ്പെടുത്തുന്നതില്‍ ദേവസ്വം ഭാരവാഹികള്‍ക്ക് പ്രതിഷേധവുമുണ്ട്. പൂരം പൊലിമയോടെ തന്നെ നടക്കണമെന്നാണ് പൂരപ്രേമികളുടെ പ്രാര്‍ത്ഥന. വരും ദിവസങ്ങളിലെ യോഗതീരുമാനങ്ങളെ ആകാംക്ഷയോടെയാണ് പൂരപ്രേമികള്‍  ഉറ്റുനോക്കുന്നത്.  

പൂരത്തിന് മുമ്പുള്ള ദിനങ്ങളിലെ കൊവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ എന്തെങ്കിലും ഇളവുകള്‍ നിര്‍ദേശിക്കാന്‍ സാധിക്കൂവെന്നാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. പൂരം എല്ലാ ചടങ്ങുകളോടെയും നടത്തിയാല്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ എളുപ്പമാവില്ലെന്നാണ് പോലീസ് പറയുന്നത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് പുറമേ 8 ഘടക പൂരങ്ങള്‍ കൂടി എത്തിയാലേ പൂരം പൂര്‍ണമാകൂ. അതിനാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് എളുപ്പമാകില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

  പൂരത്തില്‍ അണിനിരത്താവുന്ന ആനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. പൂരത്തിന് പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിന് 27-ന് ആരോഗ്യ-പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പൂരപ്പറമ്പ് സന്ദര്‍ശിക്കും. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.

Tags: ThrissurകലാപംPooram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.