ആലപ്പുഴ : വയലാറില്‍ ആര്‍എസ്എസ് ശാഖാ ഗട നായക് നന്ദു ആര്. കൃഷ്ണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ ഇവര്‍ക്ക് നേിരിട്ട് പങ്കുള്ളതായാണ് സൂചന. ഇരുപത്തിയഞ്ചോളം പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്നാണ് സൂചന. ബാക്കിയുള്ളവര്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.
പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തലക്കാരായ അന്‍സില്‍, സുനീര്‍ തുടങ്ങിയവരാണ് പിടിയിലായത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വടിവാളുകള്‍ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകര്‍ വയലാറില്‍ മതവിദ്വേഷം ഉയര്‍ത്തി പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പുറത്തുനിന്നെത്തിയ എസ്ഡിപിഐ മത തീവ്രവാദികള്‍ ആര്‍എസ്എസ് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖിന്റെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.
ആക്രമണത്തില്‍ ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ശാഖ മുഖ്യശിക്ഷക് കെ.എസ്. നന്ദുവിനെ കയ്യറ്റ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയാണ്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കേന്ദ്രമന്ത്രി വി. മുരളീധരന് നന്ദു കൃഷ്ണയുടെ വീട്ടില്‍ എത്തി മാതാപിതാക്കളേയും പ്രവര്‍ത്തകരേയും കണ്ടു. നന്ദുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: