ബത്തേരി: ബിജെപി അധ്യക്ഷന്റെ വിജയയാത്ര സര്‍വ്വതലസ്പര്‍ശിയായ രാഷ്ട്രീയ പര്യടനമായി മാറുകയാണ്. ബുധനാഴ്ച വയനാട്ടിലെത്തിയ അദ്ദേഹം സുല്‍ത്താന്‍ ബത്തേരിയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു.
ബത്തേരിയിയെ പുത്തന്‍കുന്നിലെ കോളനിയിലെത്തിയപ്പോള്‍ പ്രഭാത ഭക്ഷണത്തിന്റെ സമയമായി. അതൊടെ അദ്ദേഹം ഇവിടെ ആദിവാസികള്ക്കൊപ്പമിരുന്ന് പ്രഭാതഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. അവരുണ്ടാക്കിയ ഭക്ഷണം സുരേന്ദ്രന് അവരോടൊപ്പം ഇരുന്ന് കഴിക്കുകയായിരുന്നു.
നേരത്തെ ആദിവാസി കോളനിയിലെ തലമുതിര്‍ന്ന സ്ത്രീകള്‍ സുരേന്ദ്രനെ കോളനിയിലേക്ക് സ്വീകരിച്ചു. സ്വീകരണം ഉത്സവമാക്കി മാറ്റുന്നതിന്റെ ഭാഗമായി അവര്‍ നൃത്തം ചെയ്യുകയും തുടികൊട്ടുകയും ചെയ്തു.
വയനാട്ടിലെ ആദിവാസിമേഖലകളില്‍ ബിജെപി മെല്ലെ സ്വാധീനം വര്‍ധിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു സുരേന്ദ്രന്റെ യാത്രാപഥത്തില്‍ ആദിവാസി കോളനി സന്ദര്‍ശനം ഉള്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആദിവാസികള്‍ക്ക് സ്വാധീനമുള്ള ബത്തേരിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ആണ്. പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: