കോട്ടയം: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്)ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പരാജയപ്പെടുത്താന്‍ ജോലിക്കെത്തിയ കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയന് കാര്പെട്ടു. ഇന്നലെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലായിരുന്നു സംഭവം.
അഞ്ചു സര്‍വ്വീസുകള്‍ മാത്രമാണ് ഇന്നലെ കോട്ടയത്ത് നിന്ന് നടത്തിയത്. ഈ ബസ്സിലെ ജീവനക്കാരെല്ലാം സിഐടിയു യൂണിയന് ഭാരവാഹികളായിരുന്നു. ഡ്യൂട്ടിക്ക് എത്തി ഒരു ട്രിപ്പ് മാത്രം എടുത്ത് മുങ്ങാന്‍ തുടങ്ങിയ ഭാരവാഹികള്‍ക്കെതിരെ ഉച്ചയോടെ പ്രതിഷേധം ഉയരുകയായിരുന്നു.
ജോലിക്കെത്തിയവര്‍ മുഴുവന്‍ ഡ്യൂട്ടിയും എടുക്കണമെന്ന് പണിമുടക്കിയവര്‍ ആവശ്യപ്പെട്ടു. ഇതോടെ ജോലിക്കെത്തിയവര്പെട്ടു. പണിമുടക്കിനെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിഎംഎസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഇവ രോട് മുഴുവന്‍ സമയം ജോ ലിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ഇവര്‍ ക്കെതിരെ രംഗത്ത് വരികയുമായിരുന്നു.
പ്രതിഷേധം കനത്തതോടെ സ്ഥലത്ത് എത്തിയ പോലീസ് ആവശ്യപ്പെട്ട തുപ്രകാരം ജോലിക്കെത്തിയവര്‍ വീണ്ടും ബസ്സില്‍ കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: