കൊല്ലം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മിതി ദേശീയോദ്ഗ്രഥനത്തിന് ഏറെ പ്രചോദനമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിന് സംബോധ് ഫൗണ്ടേഷന്‍ കേരളം നല്‍കുന്ന ഒരുലക്ഷം രൂപ നിര്‍മാണസമിതി ഭാരവാഹികള്‍ക്ക് കൈമാറുകയായിരുന്നു സ്വാമി.
ഭാരതത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക, ആത്മീയ മേഖലകളിലെല്ലാം ശ്രീരാമചന്ദ്ര പ്രഭുവിന്റെ സ്വാധീനം ശക്തമാണ്. അയോധ്യയില്‍ ഉയരുന്ന തീര്‍ത്ഥ ക്ഷേത്രം ഭാരതത്തിന് മാര്‍ഗ്ഗദര്‍ശനവും, പ്രചോദനവും, ഊര്‍ജ്ജ പ്രസരണവും നല്‍കുമെന്ന് സ്വാമി പറഞ്ഞു.
സംബോധ് ഫൗണ്ടേഷന്‍ ജില്ലാപ്രസിഡന്റ് ഡോ: കെ. ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷനായി. പൊയിലക്കട ജി.രാജന്‍ നായര്‍ സ്വാമിയില്‍ നിന്ന് നിധി ഏറ്റുവാങ്ങി. ബ്രഹ്‌മചാരി പ്രണവ് ചൈതന്യ, പാര്‍വ്വതി അനന്തശങ്കരന്‍, ശാന്താ പൈ, പി.രാധാകൃഷ്ണന്‍, സി.കെ.ചന്ദ്രബാബു, സേതു, വി.രാജു മുണ്ടയ്‌ക്കല്‍, പത്മചന്ദ്രന്‍, കല്ലൂര്‍ കൈലാസ് നാഥ്, അനന്തശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: