Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആശയസംവാദങ്ങളെ കൈപിടിച്ച് നടത്തിയ ഒരാള്‍

കേരളത്തിന്റെ ബൗദ്ധികാന്തരീക്ഷത്തെ സൈദ്ധാന്തിക സംവാദങ്ങള്‍കൊണ്ട് സമ്പന്നമാക്കിയ പി. പരമേശ്വര്‍ജിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായിരുന്നു ഫെബ്രുവരി 9

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Feb 23, 2021, 08:53 pm IST
in Varadyam

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ വിയോഗം ആശയ സംവാദത്തിന്റെ ഇടങ്ങളെ വല്ലാതെ ചുരുക്കിക്കളഞ്ഞുവെന്ന് ഒരു അനുസ്മരണ ദിനത്തില്‍ പി.പരമേശ്വരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയമായും പ്രത്യയശാസ്ത്രപരമായും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇരുവരും തമ്മില്‍ വ്യത്യസ്ത വിഷയങ്ങളില്‍ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും, ആനുകാലിക പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളിലൂടെയും നടന്ന ആശയസംവാദങ്ങളെ മുന്‍നി

ര്‍ത്തിയായിരുന്നു ഈ നഷ്ടബോധം പ്രകടിപ്പിച്ചത്. ഇഎംഎസുമായുള്ള അക്കാലത്തെ സംവാദങ്ങളെ ഓര്‍ത്തെടുക്കുന്ന ഒരാള്‍ക്ക് പി. പരമേശ്വരന്‍ ഇല്ലാത്ത കേരളത്തില്‍ ഈ നഷ്ടബോധം ഇരട്ടിക്കുന്നതായി അനുഭവപ്പെടും.

പരമേശ്വര്‍ജി ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്ന കാലത്ത് ആരംഭിച്ചതാണ് ഈ ആശയസംവാദം. ‘ഗാന്ധി, ലോഹ്യ ആന്‍ഡ് ദീനദയാല്‍’ എന്ന പുസ്തകം ഇതിന്റെ സാക്ഷ്യപത്രമാണ്. വിഭിന്ന വിചാരധാരകളെ പ്രതിനിധീകരിക്കുന്നവരുടെ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വലിയ സോഷ്യലിസ്റ്റായിരുന്ന മധുദന്തെവദെയുടെ അവതാരികയോടെ പരമേശ്വര്‍ജി എഡിറ്റു ചെയ്ത ഈ പുസ്തകം ഇന്നും ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്നതാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മാറ്റി ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചതോടെ ആശയ സംവാദങ്ങളുടെ ഒരു പൂക്കാലം തന്നെ കടന്നുവരികയായിരുന്നു.

കമ്യൂണിസത്തിന് ലോകമെമ്പാടും അപ്രമാദിത്യമുണ്ടായിരുന്ന, രാഷ്‌ട്രീയമായ ജയപരാജയങ്ങള്‍ക്കുമപ്പുറം ഇടതുപക്ഷ ചിന്താഗതികള്‍ സമൂഹത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തില്‍ ഭാരതത്തിന്റെ  സാംസ്‌കാരിക ദേശീയതയിലൂന്നിയ വിചാര വിപ്ലവത്തിനാണ് പരമേശ്വര്‍ജി തുടക്കംകുറിച്ചത്. താരതമ്യേന സങ്കുചിതവും, ചിലപ്പോഴൊക്കെ അക്രമോത്സുകവുമായിത്തീര്‍ന്ന പാശ്ചാത്യ ദേശീയതയില്‍നിന്നും, ദേശരാഷ്‌ട്ര സങ്കല്‍പ്പത്തില്‍നിന്നും മൗലികമായി വ്യത്യസ്തമാണ് ഭാരതത്തിന്റെ ദേശീയതയും, അതിന്റെ വികാസപരിണാമങ്ങളും. ഈ വസ്തുത പരമേശ്വര്‍ജി ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു.

വിചാരകേന്ദ്രത്തിന്റെ വേദികളില്‍ വന്ന് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാത്ത മലയാളികളായ ചിന്തകന്മാര്‍ ഇല്ലെന്നുതന്നെ പറയാം. ദലൈലാമ, മിഷേല്‍ ഡാനിനോ, ആചാര്യ ധരംപാല്‍, ഡി.ബി. ഠേംഗ്ഡി, അരുണ്‍ ഷൂരി എന്നിങ്ങനെ ദേശീയ-രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്നവരും അണിനിരന്നു. സെമിനാറുകള്‍, ശില്‍പ്പശാലകള്‍, വിചാരസത്രങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ ധൈഷണിക മേഖലയെ പരമേശ്വര്‍ജി ഉന്മേഷഭരിതമാക്കി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കൗതുകകരമെന്നു തോന്നാം, ഇ.എം.എസ്. നമ്പൂതിരിപ്പാട് മാത്രമാണ് ഇതിന് ഒരു അപവാദം. ദല്‍ഹിയിലായിരിക്കുമ്പോള്‍ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് ഇഎംഎസിനെ പലപ്പോഴും പ്രഭാഷണത്തിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും പി

ന്നീടാവാം എന്നുപറഞ്ഞ് നീട്ടിവയ്‌ക്കുകയായിരുന്ന കാര്യം പരമേശ്വര്‍ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊരു ‘സ്റ്റാര്‍ട്ടിങ് ട്രബിള്‍’ മാത്രമായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ എന്ന നിലയില്‍ പരമേശ്വര്‍ജിയും, സിപിഎം നേതാവും കമ്യൂണിസ്റ്റ് ആചാര്യനുമെന്ന നിലയ്‌ക്ക് ഇഎംഎസും തമ്മില്‍ പില്‍ക്കാലത്ത് നടന്ന ആശയസംവാദങ്ങള്‍ സാംസ്‌കാരികമായ ഉണര്‍വുകളുണ്ടാക്കി. ചരിത്രം, ദര്‍ശനം, സാഹിത്യം, രാഷ്‌ട്രീയം, വികസനം, പരിസ്ഥിതി എന്നിങ്ങനെ സമ്പന്നമായിരുന്നു ഈ സംവാദങ്ങളുടെ വിഷയവൈവിധ്യം.

ആശയപരമായി കടന്നാക്രമിക്കുമ്പോഴും ഇഎംഎസിന്റെ രാഷ്‌ട്രീയ വ്യക്തിത്വത്തെ പരമേശ്വര്‍ജി അംഗീകരിക്കുന്നു. ”നട്ടുച്ചനേരത്തെ ചുട്ടുനീറുന്ന വെയിലില്‍ ദല്‍ഹിയിലെ രാജവീഥിയില്‍ കൂടി ഒരു മുറിക്കയ്യന്‍ ഷര്‍ട്ടും ഒറ്റമുണ്ടുമായി നടന്നുനീങ്ങുന്ന, അധികം വാര്‍ധക്യം പ്രാപിക്കാത്ത നമ്പൂതിരിപ്പാടിന്റെ ചിത്രം എന്റെ മനസ്സില്‍ ഇന്നും മായാതെയുണ്ട്.” ഈ വാക്കുകളില്‍ തെളിയുന്ന ആര്‍ജവം അത്യപൂര്‍വമായേ കാണാറുള്ളൂ.

സഹകരണവും സമന്വയവുമാണ് സാമൂഹ്യ പുരോഗതിയുടെ ചാലകശക്തിയെന്ന് പരമേശ്വര്‍ജി വിശ്വസിച്ചു. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവ ദര്‍ശനത്തെ മുന്‍നിര്‍ത്തി ഈ വാദഗതി തൃപ്

തികരമായി വിശദീകരിക്കാനും കഴിഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠയില്‍ ആരംഭിച്ച കേരളീയ നവോത്ഥാനത്തിന്റെ നാള്‍വഴി കൃത്യമായി രേഖപ്പെടുത്തുകയും, ഈ മുന്നേറ്റം ചരിത്രപരമായും സാംസ്‌കാരികമായും ആത്മീയമായും ഭാരതമെന്ന വിശാലതയുമായി കണ്ണിചേരുന്നത് എങ്ങനെയെന്നും പ്രതിപാദിക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞിരുന്നു. കേരളത്തിന്റെ മണ്ണില്‍ പിറന്ന ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും അയ്യങ്കാളിയെയും ഭാരതത്തിന് പരിചയപ്പെടുത്തിയതുപോലെ, സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ഗാന്ധിജിയുടെയും ബി.ആര്‍. അംബേദ്കറുടെയും മൗലിക ചിന്താധാരകളെയും സംഭാവനകളെയും മൂല്യബോധത്തോടെ ഉള്‍ക്കൊള്ളുകയും, കേരളത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.

പരമേശ്വര്‍ജിയുടെ ‘വിവേകാനന്ദനും മാര്‍ക്സും’ എന്ന പുസ്തകം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. സോഷ്യലിസത്തെക്കുറിച്ചും ശൂദ്രരാജിനെക്കുറിച്ചുമുള്ള സ്വാമി വിവേകാനന്ദനന്റെ സങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രമായ ഒരു സംവാദ പരമ്പരയ്‌ക്ക് കേരളത്തിലെ ഒരു പ്രമുഖ പത്രം  വേദിയൊരുക്കുകയുണ്ടായി. പ്രമുഖ ചിന്തകന്മാരെല്ലാം അണിനിരന്ന ഈ ചര്‍ച്ച അവതരിപ്പിച്ചതും ഉപസംഹരിച്ചതും പരമേശ്വര്‍ജിയായിരുന്നു. വിവേകാനന്ദ ചിന്തകളുടെ ശക്തിയും സൗന്ദര്യവും കേരളത്തിനകത്തും പുറത്തും, വിദേശരാജ്യങ്ങളില്‍പ്പോലും സമഗ്രമായി പ്രതിപാദിക്കാന്‍ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും പരമേശ്വര്‍ജിക്കു കഴിഞ്ഞു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനെന്ന നിലയ്‌ക്ക് സേവനത്തെക്കുറിച്ചുള്ള സ്വാമികളുടെ ആദര്‍ശം രാജ്യത്തിന്റെ വിദൂരകോണുകളില്‍പ്പോലും പ്രാവര്‍ത്തികമാക്കുന്നതിന് മാര്‍ഗദര്‍ശനം നല്‍കി.

ആര്‍എസ്എസ് പ്രചാരകന്റെ ആദര്‍ശനിഷ്ഠ ജീവിതത്തിലുടനീളം പുലര്‍ത്തിയ പരമേശ്വര്‍ജി അധികാര രാഷ്‌ട്രീയത്തില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഇഷ്ടപ്പെട്ടത്. കക്ഷി രാഷ്‌ട്രീയ മേഖല തന്റെ അഭിരുചിക്ക് ചേരുന്നതല്ലെന്ന് ഹ്രസ്വകാലത്തെ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. അതേസമയം രാഷ്‌ട്രീയ നിലപാടുകള്‍ എടുക്കേണ്ടിവന്നപ്പോള്‍ മടിച്ചതുമില്ല. വ്യക്തിത്വത്തിലെ ഈ സവിശേഷത രാഷ്‌ട്രീയ പ്രതിയോഗികളില്‍പ്പോലും ആദരവ് സൃഷ്ടിച്ചു.  

‘സമാനതകളില്ലാത്ത വ്യക്തിത്വമാണ് പരമേശ്വര്‍ജിയുടേത്. വ്യക്തിപരമായ വിയോജിപ്പുകളില്‍നിന്ന് സ്വയം ഉയര്‍ന്നുനിന്നു. വിയോജിപ്പിന്റെ ശബ്ദത്തെ ബഹുമാനിച്ചു. തന്റെ വീക്ഷണങ്ങള്‍ ഒരിക്കലും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചില്ല.” ഡോ. എം.ജി.എസ്. നാരായണന്റെ വാക്കുകളില്‍ പരമേശ്വര്‍ജി എന്ന പൊതുപ്രവര്‍ത്തകന്റെയും ചിന്തകന്റെയും വൈശിഷ്ട്യം തെളിയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

Kerala

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.