Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

അട്ടപ്പാടിയിലെ കുട്ടികളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടി; പണം വാങ്ങിയത് രഹ്ന ഫാത്തിമയുടെ അക്കൗണ്ടില്‍; ബിന്ദു തങ്കം കല്യാണിയുടെ തട്ടിപ്പില്‍ വീണ് പ്രവാസി

കുട്ടികള്‍ക്ക് കുടയും വസ്ത്രവും വാങ്ങാനെന്ന പേരിലാണ് ഇവര്‍ ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടടുത്തത്. തട്ടിപ്പിന്റെ രേഖകള്‍ അടക്കം കാനഡ സ്വദേശിയായ സിപി രിഷയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശബരിമല യുവതിപ്രവേശന വിധിവരുന്നതിന് മുമ്പ് നടത്തിയ തട്ടിപ്പില്‍ രഹ്നഫാത്തിമയും കൂട്ടുപ്രതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 06:13 pm IST
in Social Trend

പാലക്കാട്: അട്ടപ്പാടിയിലെ വനവാസികുട്ടികളുടെയും ദളിതരുടെയും പേരില്‍ ലക്ഷങ്ങള്‍ തട്ടിച്ച് സിപിഎം ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു തങ്കം കല്ല്യാണി. കുട്ടികള്‍ക്ക് കുടയും വസ്ത്രവും വാങ്ങാനെന്ന പേരിലാണ് ഇവര്‍ ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടടുത്തത്.  തട്ടിപ്പിന്റെ രേഖകള്‍ അടക്കം കാനഡ സ്വദേശിയായ സിപി രിഷയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശബരിമല യുവതിപ്രവേശന വിധിവരുന്നതിന് മുമ്പ് നടത്തിയ തട്ടിപ്പില്‍ രഹ്നഫാത്തിമയും കൂട്ടുപ്രതിയാണ്. ഇക്കാര്യമെല്ലാം വിവരിച്ചുകൊണ്ട് രിഷ ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.  

രിഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

ബിന്ദു തങ്കം കല്യാണിയുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ലിങ്കും താഴെ ചേര്‍ക്കുന്നു… ഇനി ആരും ഇവരുടെ തട്ടിപ്പില്‍ വീഴാതിരിക്കട്ടെ…

https://www.facebook.com/bindu.vasudev.5

എന്റെ പേര് രിഷ. സി.പി. ഞാന്‍ കാനഡയില്‍ ആണ് താമസിയ്‌ക്കുന്നത്. അട്ടപ്പാടിയിലെ   ആദിവാസി അമ്മമാര്‍ക്ക് വേണ്ടി ഇപ്പോഴും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്‌ക്കുന്ന ഒരു കുടനിര്‍മ്മാണ യൂണിറ്റിന്റെ  പ്രവര്‍ത്തനം തുടങ്ങി വച്ച  ഒരു സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്‌സില്‍  ഒരാള്‍ ആണ് ഞാന്‍. അട്ടപ്പാടിയിലെ ഒരുപാട് അമ്മമാര്‍ക്ക് ആശ്വാസമായി ഇപ്പോഴും  നല്ല രീതിയില്‍ ആ യൂണിറ്റ് പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്. ഇപ്പോഴും നല്ല രീതിയില്‍ പല പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ സംഘടന നടത്തുന്നുണ്ട്.

അട്ടപ്പാടിയില്‍ ഉള്ള കുട്ടികളുടെ കൂടെ നില്‍ക്കുന്ന ബിന്ദുവിന്റെ ഫോട്ടോ കണ്ടിട്ടാണ് , അട്ടപ്പാടിയിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും  സഹായമാകുമല്ലോ എന്ന ചിന്തയില്‍ അവിടുന്ന് കുറച്ചു കുടകള്‍ ഞാന്‍ പേര്‍സണല്‍ ആയി വാങ്ങി അവിടെയുള്ള കുട്ടികള്‍ക്ക് കൊടുക്കാം എന്ന ഉദ്ദേശവുമായി കുറച്ചു കുട്ടികളുടെ ലിസ്റ്റ് തരാമോ എന്ന ആവശ്യവുമായി ഞാന്‍ ബിന്ദു തങ്കം കല്യാണിയെ സമീപിച്ചത്.

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പരിചയപ്പെട്ട സമയം എന്നെ വഞ്ചിക്കുക എന്ന മുന്‍കൂര്‍ ഉദ്ദേശത്തോടു കൂടി ബിന്ദു വളരെ പ്ലാന്‍ഡ് ആയി   ആ സമയം അവര്‍  അട്ടപ്പാടിയില്‍ ആണ് ജോലി ചെയ്യുന്നത് എന്ന് എന്നോടു  കള്ളം പറഞ്ഞു . ആ സമയം, 2018 MAY 31, അവര്‍ കോഴിക്കോട് ഒരു സ്‌കൂളില്‍ ആണ് ജോലി ചെയ്തിരുന്നത്.

കുട്ടികള്‍ക്ക് ഉള്ള കുട വാങ്ങി അവിടെ എത്തിയ്‌ക്കാം എന്ന് പറഞ്ഞ എന്നോട് , ആ സമയം അവര്‍ കാക്കനാട്  ഉള്ള അവരും സുഹൃത്തുക്കളുമായി   ആള്‍ക്കാരുടെ കയ്യില്‍ നിന്ന് പൈസ പിരിച്ചു നടത്തുന്ന   ക്യാമ്പില്‍ ആണെന്നും,അവിടെ കുട്ടികള്‍ വളരെ ബുദ്ധിമുട്ടില്‍ ആണെന്നും   ആഹാരത്തിനായി പതിനയ്യായിരം രൂപ കൊടുക്കാമോ എന്നും എന്നോട് ഇങ്ങോട്ടു ആവശ്യപ്പെട്ടു .അവിടെയുള്ള കുട്ടികളുടെ ദയനീയ സ്ഥിതി വിവരിച്ചു ആ കുട്ടികള്‍ക്ക് വേണ്ടി കുറച്ചു പഠനോപകാരണങ്ങള്‍ കൂടി വാങ്ങി കൊടുക്കാമോ എന്നും ചോദിച്ചു .ആവശ്യമുള്ള സാധനങ്ങള്‍ ഒരു സുഹൃത്ത് വഴി ഞാന്‍ അവിടെ എത്തിച്ചു കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ , മറ്റുള്ള ആരൊക്കെയോ ഇത് പോലെ കുട്ടികളെ സഹായിക്കാന്‍ ആയി സാധനങ്ങള്‍ വാങ്ങാന്‍ ബിന്ദുവിന്റെ കയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും , അത് കൊണ്ട് ഞാന്‍ വാങ്ങി എത്തിച്ചാല്‍ സാധനങ്ങള്‍ക്കു കൂടുതല്‍ വില കൊടുക്കണം എന്നും, ബിന്ദു തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ കോയമ്പത്തൂര്‍ പോകുന്നുണ്ട് , എന്റെ പൈസ കൂടി ബിന്ദുവിന്റെ കയ്യില്‍ കൊടുക്കാമോ എന്നും ആവശ്യപ്പെട്ടു .കോയമ്പത്തൂര്‍ നിന്ന് സാധങ്ങള്‍ വാങ്ങിയാല്‍ വിലകുറവ് ആയതു കൊണ്ട് കൂടുതല്‍ സാധങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും പറഞ്ഞു .കോയമ്പത്തൂര്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നു എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് അവര്‍ക്കു ഞാന്‍ പൈസ കൊടുക്കാന്‍ തയ്യാറായത് .അല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങി എത്തിയ്‌ക്കുക മാത്രമേ ചെയ്യുകയൊള്ളായിരുന്നു.അവിടെയും അവര്‍ വളരെ പ്ലാന്‍ഡ് ആയി എന്നെ കബളിപ്പിച്ചു.

അന്‍പതിനായിരം രൂപയുടെ എസ്റ്റിമേറ്റ് അവര്‍ തയ്യാറാക്കി തന്നു. ചിലവാക്കിയ തുകയുടെ വ്യക്തമായ ബില്ലുകള്‍ എല്ലാം എനിയ്‌ക്കു ഉടനെ തന്നെ അയച്ചു തരാം എന്നു  പറഞ്ഞു. വിസ ഡെബിറ്റ് ട്രാന്‍സ്ഫര്‍ വഴി പൈസ അയച്ചു കൊടുക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കു വിസ കാര്‍ഡ് ഇല്ല എന്നും അത്  കൊണ്ട് ക്യാഷ് ബിന്ദുവിന്റെ സുഹൃത്ത് രഹന ഫാത്തിമയുടെ അക്കൗണ്ടില്‍ അയക്കാന്‍ പറഞ്ഞു .അവരുടെ കാര്‍ഡും വിസ ഡെബിറ്റ്അ ല്ലാത്തതിനാല്‍ , രഹനാഫാത്തിമയുടെ പാര്‍ട്ണര്‍ മനോജ് ശ്രീധര്‍ ന്റെ അക്കൗണ്ടിലേക്കാണ് ഞാന്‍ അന്‍പതിനായിരം രൂപ അയച്ചു കൊടുത്തത്… BSNL ലെ ഉദ്യോഗസ്ഥ ആയ ഒരു സ്ത്രീയും കുടുംബവും ഒന്നും തട്ടിപ്പിന് കൂട്ട് നില്‍ക്കില്ല എന്ന വിശ്വാസത്തില്‍…..

ഞാന്‍ അയച്ചു കൊടുത്ത പൈസ കിട്ടി എന്ന് ബിന്ദു എന്നോട് പറഞ്ഞു. ബിന്ദുവുമായി ഞാന്‍ ഈ കാര്യങ്ങള്‍ എല്ലാം സംസാരിക്കുന്നതും പൈസ അയച്ചു കൊടുക്കുന്നതുമെല്ലാം 2018 MAY 31നു ആണ്. ഒറ്റ ദിവസത്തെ പരിചയത്തില്‍ ഒരു ഗവണ്‍മെന്റ് ടീച്ചര്‍ എന്ന വിശ്വാസത്തില്‍ ആണ് ഇതെല്ലാം ചെയ്തത്. അവര്‍ ആയി  മുന്പരിചയമോ ഫ്രണ്ട്ഷിപ്പോ എനിയ്‌ക്കുണ്ടായിരുന്നില്ല.കുട്ടികളെ ഹെല്പ് ചെയ്യാന്‍ വേണ്ടി മാത്രം ഒരു ദിവസം സംസാരിച്ചു. അന്ന് തന്നെ പൈസയും കൊടുത്തു.

ഒരാഴ്ച കൂടി കഴിഞ്ഞപ്പോ ബിന്ദു എടുത്ത ഒരു ലോണിന്റെ  പണം തിരികെ അടയ്‌ക്കാന്‍ അവര്‍  ബുദ്ധിമുട്ടുന്നു എന്നും ഉടന്‍ പണം അടച്ചില്ലെങ്കില് അവര്‍ പ്രശ്‌നത്തിലാകും എന്നും പറഞ്ഞു.കുറെ കഷ്ടപ്പാടുകള്‍ വിവരിച്ചു.രണ്ടു ലക്ഷം രൂപ കടമായി കൊടുക്കാമോ എന്ന് ചോദിച്ചു. പ്രോമിസറി നോട്ടും ചെക്കും ഒക്കെ തരാമെന്നും പറഞ്ഞു. ഒരിയ്‌ക്കല്‍ പോലും നേരിട്ട് ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത , യാതൊരു വിധ പരിചയം ഇല്ലാത്ത ഒരു ആള്‍ക്ക് എങ്ങനെ രണ്ടു ലക്ഷം രൂപ കൊടുക്കും? എങ്കിലും അവരുടെ കഷ്ടപ്പാട് പറഞ്ഞപ്പോള്‍ ഒരു അന്‍പതിനായിരം രൂപ കൂടി കൊടുക്കാമെന്നു ഞാന്‍ സമ്മതിച്ചു . സാലറി കിട്ടുമ്പോള്‍ ഉടന്‍ തന്നെ ആ പണം തിരികെ തരാമെന്നും പറഞ്ഞു. പെട്ടെന്നുള്ള സങ്കടം പറച്ചിലില്‍ സഹതാപം തോന്നി പണം അയച്ചു കൊടുതെങ്കിലും ,ഒരു പരിചയവും ഇല്ലാത്ത എന്നോട് പണം ആവശ്യപ്പെട്ടതില്‍  എന്തോ ഒരു പന്തികേട്  തോന്നി

അവരോടു ഞാന്‍ കുട്ടികള്‍ക്ക് വേണ്ടി അയച്ചു കൊടുത്ത പണം ചിലവാക്കിയതിന്റെ ബില്ലുകള്‍ ആവശ്യപ്പെട്ടു .എല്ലാത്തിന്റെയും വ്യക്തമായ ബില്ലുകള്‍ നല്‍കാം എന്ന് പറഞ്ഞു പണം വാങ്ങിയ അവര്‍ ഒരു ലക്ഷം രൂപ കിട്ടി കഴിഞ്ഞ ശേഷം എന്റെ മെസ്സേജുകള്‍ക്കു മറുപടി നല്‍കാതെ ആയി. അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു എന്റെ സുഹൃത്ത് നേരിട്ട് ചെന്ന് ബില്ലുകള്‍ വാങ്ങും എന്ന് പറഞ്ഞിട്ട് അവര്‍ അട്ടപ്പാടിയില്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചിട്ടു ബിന്ദു മറുപടി നല്‍കിയില്ല .

പോലീസില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴി അന്വേഷിച്ചപ്പോള്‍ ആണ് ബിന്ദു കോഴിക്കോട് ആണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലായത്. അട്ടപ്പാടിയിലെ സ്‌കൂളില്‍ ആണ് ജോലി ചെയ്യുന്നത് എന്ന് എന്നോട് കള്ളം പറഞ്ഞതാണെന്നും ബോധ്യപ്പെട്ടു .ഒടുവില്‍ ബിന്ദു ജോലി ചെയ്യുന്ന കോഴിക്കോട് സ്‌കൂളിലെ പ്രിന്‌സിപ്പാളിനോട്

വിളിച്ചു വിവരങ്ങള്‍ പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ കുറെ മാസത്തിനു ശേഷം കടം വാങ്ങിയ അന്‍പതിനായിരം രൂപ തിരികെ എന്റെ നാട്ടിലെ അക്കൗണ്ടില്‍ ഇട്ടു തന്നു .ബാക്കി അന്‍പതിനായിരം രൂപ എവിടെ എന്ന് ചോദിച്ചപ്പോള്‍ അതിനു കുട്ടികളെ സഹായിച്ചു എന്ന് പറഞ്ഞു രണ്ടു ബില്ലുകളും അയച്ചു തന്നു .

കോയമ്പത്തൂരില്‍ നിന്ന് സാധനം വാങ്ങുന്നു എന്ന് പറഞ്ഞു നിര്‍ബന്ധപൂര്‍വം  പണം  വാങ്ങിയ ബിന്ദു , അട്ടപ്പാടിയിലെ  ഒരു ഒരു കടയില്‍ നിന്നും ഒന്പതിനായിരത്തി അഞ്ഞൂറ്റി പതിനാലു രൂപയുടെ ( 9514)  സാധനങ്ങള്‍ വാങ്ങിയതിന്റെ ഒരു ബില്‍ അയച്ചു തന്നു .കൂടെ  ക്യാമ്പില്‍ അവര്‍ കൊടുത്ത ഏതോ ഒരു ബില്ലും ( Rs. 15000).

ആ ബില്‍ പരിശോധിച്ചപ്പോള്‍ ആണ് അതും എന്നെ    പറ്റിയ്‌ക്കാന്‍  ആയി തന്നതാണെന്നു മനസ്സിലായതു  .കാരണം ഞാന്‍ ബിന്ദുവിനെ പരിചയപ്പെടുകയും  പണം അയച്ചു കൊടുക്കുകയും ചെയ്ത 2018 may 31 തീയതി ബിന്ദു എന്നോട്ആ പറഞ്ഞിരുന്നു , അവര്‍ സുഹൃത്തുക്കളില്‍ നിന്ന്ണ് പണം പിരിച്ചാണ് ആ ക്യാമ്പ് തുടങ്ങിയതെന്ന് .അന്നത്തെ ദിവസം അവര്‍ അവിടെ കൊടുത്ത പതിനയ്യായിരം രൂപയുടെ ബില്‍  ആണ് എന്റെ കയ്യില്‍ നിന്ന്  പണം തട്ടിയെടുക്കുക എന്ന മാത്രം ഉദ്ദേശത്തോടു കൂടി എനിയ്‌ക്കു നല്‍കിയത് .ഞാന്‍ അവരെ പരിചയപ്പെടുകയും പണം അയച്ചു കൊടുക്കുകയും ചെയ്യുന്നതിന് മുന്നേ ബിന്ദു ആ ക്യാമ്പില്‍ കൊടുത്ത പൈസയുടെ ബില്‍  ഞാന്‍ സ്വീകരിക്കേണ്ട ആവശ്യം ഇല്ലല്ലോ .

ക്യാമ്പിന്റെ സംഘാടകരോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ബിന്ദുവിനു  ആ ക്യാമ്പിന്റെ സംഘാടനം ആയി യാതൊരു ബന്ധവും ഇല്ലെന്നും അവര്‍ ഏതോ ഒരു ഊരിലെ കുറച്ചു കുട്ടികള്‍ ആയി അവിടെ വന്നു പങ്കെടുത്തു എന്ന് മാത്രമേ ഉള്ളൂ എന്നും .ക്യാമ്പ് നടത്താന്‍ അവര്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും ,കുട്ടികള്‍ക്ക് കഴിയ്‌ക്കാന്‍ ആഹാരം ഇല്ല എന്ന് പറഞ്ഞു എന്റെ കയ്യില്‍ ബിന്ദു പതിനയ്യായിരം വാങ്ങിയത് തട്ടിപ്പു നടത്താന്‍ വേണ്ടി ആണെന്നും മനസ്സിലായി .ഏതൊക്കെയോ സുഹൃത്തുക്കളില്‍ നിന്ന് ക്യാമ്പിന്റെ പേരും പറഞ്ഞു ബിന്ദു വാങ്ങിയ പണത്തില്‍ നിന്ന് 2018 may 29 തീയതി ബിന്ദു ക്യാമ്പില്‍ കൊടുത്തിട്ടുണ്ടായിരുന്നു .ആ സമയം ഞാന്‍ ബിന്ദുവിനെ യാതൊരു പരിചയവും ഇല്ലായിരുന്നു .അവര്‍ അവിടെ കൊടുത്ത ആ തുക എന്റെ കയ്യില്‍ നിന്ന് പറ്റിച്ചെടുക്കുന്നതിനു വേണ്ടിയാണു അട്ടപ്പാടിയില്‍ ആണ് ജോലി ചെയ്യുന്നത് എന്ന കള്ളം പറഞ്ഞു ബിന്ദു എന്നോട് പണം ആവശ്യപ്പെട്ടത് .പക്ഷെ ബില്ലിലെ ഡേറ്റ് ഞാന്‍ പണം അയച്ചു കൊടുക്കും മുന്നേ ഉള്ളതായാണ് കൊണ്ടാണ് ബില്ല് എനിയ്‌ക്കു അയച്ചു തരാതിരിയ്‌ക്കാന്‍ ബിന്ദു ശ്രമിച്ചത് .തന്ന രണ്ടു ബില്ലുകളിലും ചതി നടന്നു .ബാക്കി ഇരുപത്തി അയ്യായിരം രൂപയ്‌ക്കു ഒരു ബില്ലും അവര്‍ ഇന്നേ ദിവസം വരെ തന്നിട്ടില്ല .

ഇതു കഴിഞ്ഞു കുറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ശബരിമല പോകാന്‍ ശ്രമിച്ച പ്രശ്‌നവുമായി ബന്ധപ്പെട്ടു   ബിന്ദുവിനെ കോഴിക്കോട് നിന്നും അട്ടപ്പാടിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് .കോഴിക്കോട് ജോലി ചെയ്തിരുന്നപ്പോള്‍ പോലും അട്ടപ്പാടിയില്‍ ആണ് എന്ന കള്ളം പറഞ്ഞു  ആദിവാസി കുട്ടികളുടെ പേരും പറഞ്ഞു ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നൊരാളെ അട്ടപ്പാടിയില്‍ ജോലി ചെയ്യാന്‍ അനുവദിയ്‌ക്കുന്നതിലെ റിസ്‌ക് ഗവണ്‍മെന്റ് ശ്രദ്ധിക്കേണ്ടതാണ് .

ഞാന്‍ നാട്ടില്‍ പോയി ബിന്ദുവിന്റെ പേരില്‍ കേസ് കൊടുക്കാന്‍ വേണ്ടി അട്ടപ്പാടിയില്‍ പോയി .അവിടെ വച്ച് അവിടുത്തെ SI ബിന്ദുവിനെ വിളിച്ചപ്പോള്‍ തന്നെ എനിയ്‌ക്കു തരാന്‍  ഉള്ള മുഴുവന്‍ പൈസയും അടുത്ത മാസം ജനുവരി 10

തീയതി എന്റെ അക്കൗണ്ടില്‍ അയച്ചു തരാമെന്നു പോലീസിനോട് സമ്മതിച്ചു .അതുകൊണ്ടു കേസ് കൊടുക്കാതെ ഞാന്‍ മടങ്ങി വന്നു .പിന്നീട് ഞാന്‍ വിളിച്ചാല്‍ അവര്‍ ഫോണ്‍ എടുക്കാതെ ആയി…

കരുനാഗപ്പള്ളിയില്‍ നിന്ന് ഞാന്‍ വീണ്ടും അട്ടപ്പാടി വരെ പോകില്ല എന്ന ധൈര്യത്തിലും ഞാന്‍ കാനഡയിലേക്ക് മടങ്ങിപ്പോകും എന്ന ധൈര്യത്തില്‍  ആണ് അവര്‍ അത് പറഞ്ഞത് .

ഞാന്‍ വീണ്ടും എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു .യാതൊരു വിധ ബില്ലുകളും ഇല്ലാത്ത25,000 രൂപ അവര്‍ തിരികെ തരാം എന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ SI യോട് അവര്‍ സമ്മതിച്ചു .ഇത്രയധികം എന്നെ പറ്റിച്ച ബിന്ദുവിന്റെ കയ്യില്‍ നിന്നും ഞാന്‍ കൊടുത്ത മുഴുവന്‍ തുകയും തിരികെ തരണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു .അവരുടെ പേരില്‍ കേസ് കൊടുത്തു .അതിന്റെ നിയമ നടപടികള്‍ നടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിലും പരാതി കൊടുത്തിട്ടുണ്ട് .ജനങ്ങള്‍ വിശ്വസിക്കുകയും ബഹുമാനിയ്‌ക്കുകയും ചെയ്യുന്ന ഒരു പദവിയില്‍ ഇരുന്നുകൊണ്ട് ആ പദവി ദുരുപയോഗം ചെയ്തു പാവപ്പെട്ട ആദിവാസി കുട്ടികളുടെ പേരില്‍ ഈ രീതിയില്‍ തട്ടിപ്പു നടത്തുന്ന ബിന്ദു തങ്കം കല്യാണിക്കു എതിരെ നിയമ നടപടികള്‍ ഉടന്‍ ഉണ്ടാകും എന്ന് വിശ്വസിയ്‌ക്കുന്നു. പൈസ കൊടുക്കും വരെ ഒരിയ്‌ക്കല്‍ പോലും ബിന്ദു ആയി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടില്ല .എല്ലാം ചാറ്റ് ആയിരുന്നു .ബിന്ദു ആയി നടത്തിയ ഫുള്‍ ചാറ്റിന്റെ തെളിവുകള്‍ ഞാന്‍ എറണാകുളം സൗത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട് .

ഇനി ആരും അവരുടെ ഇത്തരം തട്ടിപ്പുകളില്‍ വീണു പണം നഷ്ടമാവാതിരിയ്‌ക്കാന്‍ വേണ്ടിയാണ് അവര്‍ നടത്തിയ ഇത്രയും വലിയൊരു തട്ടിപ്പു എല്ലാവരെയും അറിയിക്കാം എന്ന് ഞാന്‍ കരുതിയത്. ദയവായി എല്ലാവരും ശ്രദ്ധിക്കുക .

Tags: ഫെയ്സ്ബുക്ക്Sreejithഅട്ടപ്പാടിRehana Fathimabindu thankam kalyani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊറോട്ടയും ബീഫും വിവാദം; പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ, സിപിഎമ്മുകാർ വേട്ടയാടാൻ ശ്രമിച്ചാലൊന്നും പിന്മാറില്ല

Kerala

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

Kerala

വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

Kerala

പൊലീസ്തലപ്പത്ത് അഴിച്ചുപ്പണി; എഡിജിപി യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടര്‍

Kerala

കോഴ ആരോപണം ഉന്നയിച്ച വ്യക്തിയുടെ വീടിന് മുന്നില്‍ തുടങ്ങിയ സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.