മങ്കൊമ്പ് : വേനല്‍ കടുത്തതോടെ കുട്ടനാട്,അപ്പര്‍ കുട്ടനാട് മേഖലയില്‍ കുടിവള്ളത്തിനായി ജനം നെട്ടോട്ടത്തിലായി. സാധാരണ മാര്‍ച്ചോടെയാണ് കുടിവെള്ളക്ഷാമത്തിന് തുടക്കമെങ്കിലും ഇത്തവണ ഫെബ്രുവരി പകുതിയായപ്പോഴേ കുടിവെള്ളം കിട്ടാതായി.
ഏപ്രിലും മേയും എത്തുന്നതോടെ ക്ഷാമം കടുക്കും.കൈനകരി,ചമ്പക്കുളം,പുളിങ്കുന്ന് ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമത്തിനോടൊപ്പം ഓരുവെള്ള ഭീഷണിയും വെല്ലുവിളി ഉയര്‍ത്തുന്നു. അപ്പര്‍കുട്ടനാടിന്റെ പടിഞ്ഞാറന്‍ മേഖലയിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. മാന്നാര്‍ പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ ശുദ്ധജലമെത്തുന്നത് ചെന്നിത്തല തൃപ്പെരുന്തുറ ശുദ്ധജലവിതരണം പദ്ധതി, മാന്നാര്‍ പാലമൂട്ടില്‍ ശുദ്ധജലവിതരണ പദ്ധതികളില്‍ നിന്നാണ്. പഴക്കമുള്ള പാലുമുട്ടില്‍ പദ്ധതിയെ ചെന്നിത്തല പദ്ധതിയുമായി യോജിപ്പിച്ചപ്പോള്‍ മാന്നാര്‍ പടിഞ്ഞാറന്‍ മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ ഇനിയും വെള്ളം ലഭിക്കാത്ത ഒട്ടേറെ സ്ഥലങ്ങള്‍ മാന്നാറിലുണ്ട്.കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൂര്‍ണമായി മാറ്റി സ്ഥാപിച്ചാലേ പ്രശ്‌ന പരിഹാരമാവുകയുള്ളൂ .ഈ പ്രദേശത്തുള്ളവര്‍ പൈപ്പ് ജലത്തെ മാത്രമാണ് ആശ്രയിക്കുന്നത്.
ചുരുക്കം ചില വീട്ടുകാര്‍ക്കേ കിണറുകളുളളു.വരള്‍ച്ച കടുത്തുപമ്പയും, മണിമലയാറും അച്ചന്‍കോവിലാറും വറ്റിത്തുടങ്ങിനദികളിലേക്കുള്ള കൈവഴികളില്‍ വെള്ളമില്ല.അപ്പര്‍ കുട്ടനാട്ടില്‍ വെള്ളത്തിനായി ഓലികള്‍ കുഴിച്ചു തുടങ്ങി.ഏത്തവാഴ, വെറ്റിലക്കൊടി, പച്ചക്കറി കൃഷികള്‍ പ്രതിസന്ധിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: