ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയായിരുന്നു സ്മൃതി ഇറാനി പാര്‍ലമെന്റില്‍ എത്തിയത്. തന്നെത്തേടി ആരും ദല്‍ഹിക്ക് വരേണ്ടതില്ലെന്നും ജയിച്ചാല്‍ ലോക്സഭാ മണ്ഡലത്തില്‍ വീടു പണിയുമെന്നുമായിരുന്നു സ്മൃതിയുടെ ഇറാനിയുടെ വാഗ്ദാനം.
ഗൗരിഗഞ്ച് ജില്ലയില്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. ദേശീയ മാധ്യമമായ ‘ഫ്രീ പ്രസ് ജേണലി’ന്റെ റിപ്പോര്‍ട്ട് പ്രാകരം, ഗൗരിഗഞ്ചിന് സമീപമുള്ള 14,850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമിയാണ് വാങ്ങിയത്. ലോക്സഭാ മണ്ഡലം പതിവായി സന്ദര്‍ശിക്കുമെന്ന വാക്കു പാലിച്ചുവെന്ന് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് കഴിഞ്ഞമാസം സ്മൃതി ഇറാനി പറഞ്ഞിരുന്നു.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രം എത്തുന്ന കാലമുണ്ടായിരുന്നുവെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 55,000 വോട്ടുകള്‍ക്കായിരുന്നു രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത്. 2004 മുതല്‍ തുടര്‍ച്ചയായി മൂന്നുപ്രാവശ്യം ജയിച്ചശേഷമായിരുന്നു രാഹുലിന്റെ തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: