ചാത്തന്നൂര്‍: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കെഎസ്ആര്‍ടിസി ചാത്തന്നൂര്‍ ഡിപ്പോയിലെ ശൗചാലയം പൊളിച്ചു. ഡിപ്പോയില്‍ എത്തുന്ന ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ഒരുപോലെ ആശ്രയിച്ചിരുന്ന ശൗചാലയമാണ് യാതൊരു മുന്നറിയിപ്പും കൂടാതെ പകരം സംവിധാനം ഉണ്ടാക്കാതെ നവീകരണത്തിന്റ മറവില്‍ പൊളിച്ചത്.
സ്ത്രീകളായ സ്റ്റാഫുകള്‍ക്ക് വേണ്ടിയുള്ള വിശ്രമകേന്ദ്രം മാത്രമാണ് ബാക്കി. പണ്ടുതിയ കെട്ടിടങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മാസങ്ങള്‍ കഴിയുമെന്നിരിക്കെ യാതൊരു മുന്നൊരുക്കവും നടത്താതെ ശൗചാലയം പൊളിച്ചതില്‍ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാരും യാത്രക്കാരും. അടിയന്തിരമായി താത്കാകാലിക സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: