അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനെ പാര്‍ട്ടി ഓഫീസാക്കി സിപിഎം നേതാക്കള്‍. ഓഫീസില്‍ സിപിഎം നേതാക്കളെ തിരുകി കയറ്റിയശേഷം പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘടനയുടെ കൊടിയും ഉയര്‍ത്തിയാണ് ഓഫീസിനെ രാഷ്‌ട്രീയവത്കരിച്ചത്.
ഓഫീസിന് മുന്‍പിലെ ആര്‍ച്ചില്‍ സിപിഎം യൂണിയന്റെ കൊടിയും ഉയര്‍ത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ ഓഫീസിനു മുന്‍പിലെ കൊടി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടവരെ ഇവിടുത്തെ പ്രധാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഭരിക്കുന്നത് സിപിഎം ആണന്നും ഏത് കൊടിയാണ് സ്ഥാപനത്തിന്റെ മുന്‍പില്‍ ഉയര്‍ത്തേണ്ടത് എന്നതിനെ കുറിച്ച് ധാരണയുണ്ടന്നുമായിരുന്നു ജീവനക്കാരുടെ ഭീഷണി.
ഇതിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തേണ്ട എന്ന് തീരുമാനം എടുക്കുകയും തീരുമാനം നടപ്പാക്കുകയും ചെയ്തത് വിവാദമായിരുന്നു. സിപിഎം യൂണിയനില്‍പ്പെട്ട ജീവനക്കാരാണ് ഇത്തരത്തിലുള്ള നടപടിയുമായി അന്ന് മുന്നോട്ട് പോയത്.
ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വിദ്യാഭ്യാസ ഓഫീസും പതാക നാട്ടി രാഷ്‌ട്രീയവത്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: