കണ്ണൂര്‍: പ്രശസ്ത തെയ്യം കലാകാരന് ടി പി കുഞ്ഞിരാമ പെരുവണ്ണാന് (80) കണ്ണൂരില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മികച്ച തെയ്യം കലാകാരനുള്ള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഭാര്യ നാരായണി. മക്കള്‍ രമണ്‍ (റിട്ട.ഐസിഡിഎസ്), കെ.വി. ബാബു(സിഐ), മുത്തങ്ങയില്‍ കൊല്ലപ്പെട്ട പോലീസുകാരന് കെ.വി. വിനോദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: