കാസര്‍ഗോഡ് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് ഇന്ന് തുടക്കം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍, എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിയ സുരേന്ദ്രന് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് ആറിന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും വിജയ് യാത്ര സംഘടിപ്പിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
യാത്രയ്ക്ക് ആശംസയര്‍പ്പിച്ച് ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വിജയദീപം തെളിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. യാത്ര മാര്‍ച്ച് ആറിന് തിരുവന്തപുരത്ത് സമാപിക്കും. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സമാപന ചടങ്ങില്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ള ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കള്‍ വിജയ യാത്രയുടെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: