ന്യൂദല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് റിപ്പബ്‌ളിക് ദിനത്തില്‍ നടന്ന അക്രമത്തിനെ ന്യായീകരിക്കുകയും വാഴ്‌ത്തുകയും ചെയ്തതിന് കേരളത്തില്‍ നിന്നുള്ള മനോരമന്യൂസ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ ടിവി എന്നീ ചാനലുകള്‍ക്കെതിരെ ദല്‍ഹി പൊലീസില്‍ പരാതി.
ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി എന്ന ഗ്രൂപ്പാണ് നിയമനടപടികള്‍ക്കൊരുങ്ങുന്നത്. രാജ്യദ്രോഹക്കുറ്റമടക്കം ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് നല്‍കിയിരിക്കുന്നത്. മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, മീഡിയ വണ്‍ എന്നീ ചാനലുകളും റിപ്പബ്ലിക് ദിനത്തില്‍ നടന്ന അഴിഞ്ഞാട്ടത്തെ ആദര്‍ശവല്‍ക്കരിച്ചതായും പരാതിയില്‍ പറയുന്നു.
തീവ്രവാദ ഗ്രൂപ്പുകള്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ തീവ്രവാദത്തിലൂടെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തെയാണ് ആദര്‍ശവല്‍ക്കരിച്ചത്.
കര്‍ഷകരെന്ന വ്യാജേന ചെങ്കോട്ടയിലെക്ക് മാര്‍ച്ച് ചെയ്ത അക്രമികള്‍ ദേശീയ പതാകയെ അപമാനിക്കുകയും സിഖ് പതാക ഉയര്‍ത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതിനെ റിപ്പബ്ലിക് ദിനത്തിന് ചെങ്കോട്ട പിടിച്ചു എന്ന നിലയിലാണ് മനോരമയുടെ ദല്‍ഹി ലേഖകന്‍ സവാദ് മൊഹമ്മദ് വ്യാഖ്യാനിച്ചത്. ധീരവും സാഹസികവുമായ ഒരു നടപടിയായാണ് ഈ അക്രമത്തെ റിപ്പോര്‍ട്ടര്‍ വാഴ്‌ത്തിയത്.
പൊലീസ് വെടിവെപ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിച്ച് ആളുകളില്‍ ഭീതി ജനിപ്പിക്കാനും മാധ്യമങ്ങള്‍ ശ്രമിച്ചതായും പരാതി ചൂണ്ടിക്കാട്ടുന്നു. ഒരു സമരക്കാരനെ പൊലീസ് തലയില്‍ വെടിവെച്ചതായും മേല്‍ സൂചിപ്പിച്ച ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും പരാതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: