ന്യൂദല്‍ഹി: അടിക്കടി ഉയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്നും അവര്‍ പറഞ്ഞു. ഇന്ധനവില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങളും തയ്യാറാകണം. ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്നും നിര്‍മ്മല സീതാരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: