ന്യൂദല്‍ഹി: കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ വഴിയുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങിയതിന്റെ പണം ഇടനിലക്കാര്‍ ഓണ്‍ലൈനില്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമാക്കി. ഈ രീതി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശവും നല്‍കി.
കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കി ഇടനിലക്കാരാണ് ഈ രണ്ടു സംസ്ഥാനങ്ങളിലും വലിയ തോതില്‍ ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നത്. എന്നാല്‍ കൃത്യമായി പണം പലപ്പോഴും നല്‍കാറില്ല. പുതിയ സംവിധാനം വരുന്നതോടെ കര്‍ഷകര്‍ക്ക് പണം സമയത്ത് ലഭിച്ചെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയും. അടുത്തയാഴ്ച ഗോതമ്പ് സംഭരണം ആരംഭിക്കാന്‍ പോകുകയാണ്.
ഇങ്ങനെ സംഭരിക്കുന്നവയുടെ പണം ഇടനിലക്കാര്‍ക്കാണ് നല്‍കുക. അവര്‍ മണ്ഡീ ഫീസും കമ്മീഷനും എല്ലാം ഈടാക്കിയ ശേഷമാണ് പണം കര്‍ഷകര്‍ക്കു നല്‍കുന്നത്. ഇതോടെ തുച്ഛമായ തുക മാത്രമേ ഇവര്‍ക്ക് ലഭിക്കാറുള്ളൂ. പണം ഓണ്‍ലൈനില്‍ നല്‍കേണ്ടി വരുന്നതോടെ ഈ രീതി അവസാനിക്കും.
അതിനിടെ ഭക്ഷ്യ സബ്‌സിഡിക്കായി റെക്കോഡ് തുകയായ 1,25,217.62 കോടി രൂപ ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. 2,97,196.52 കോടി രൂപ കൂടി ഭക്ഷ്യ സബ്‌സിഡിക്കായി ഈ സാമ്പത്തിക വര്‍ഷം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: