ന്യൂദല്‍ഹി : ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ലോകത്ത് ഭീകരത പ്രചരിപ്പിക്കുന്നത്. നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്നത് നിങ്ങളുടെ ചിന്താഗതിക്ക് അനുസൃതമായിരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഭീകരത പ്രചരിപ്പിക്കുന്നവരില്‍ പലരും ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യവും ഉള്ളവരാണ്. എന്നാല്‍ മറുഭാഗത്തായി നൂറ് കണക്കിനാളുകള്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നു. സ്വന്തം ജീവനെ തന്നെ ഭീഷണിയിലാക്കി കൊണ്ടാണ് ഇവര്‍ ആശുപത്രികളിലും ലാബുകളിലും മറ്റും ജനങ്ങളുടെ രക്ഷയ്‌ക്കായി പ്രവര്‍ത്തിക്കുന്നത്.
നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്നത് അവരവരുടെ ചിന്താഗതിയെ അടിസ്ഥാനമാക്കിയിരിക്കുന്നു. ഇത് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടതല്ല മറിച്ച് മാനസികാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. പ്രശ്നങ്ങളുടെ ഭാഗമാകണോ പരിഹാരമാകണോ എന്നു തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: