തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് സിപിഎം നിര്‍ദേശം. സമരത്തിന് ദിവസംതോറും ജനപിന്തുണ ഏറുകയാണ്. അത് കണ്ടില്ലെന്ന് നടിച്ചു സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ സാധിക്കില്ല. ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യം രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ടിട്ടുളള നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
സാദ്ധ്യമായതെല്ലാം ചെയ്തുവെന്നും ഇനിയൊരു ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സി പി എം നിര്‍ദ്ദേശം പുറത്തുവരുന്നത്. കേന്ദ്രത്തിലെ കര്‍ഷക സമരവുമായി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പ്രതിപക്ഷം താരതമ്യം ചെയ്യുന്നത് കരുതലോടെ വേണം കാണേണ്ടതെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന അഭിപ്രായം.
പാര്‍ട്ടി നിര്‍ദ്ദേശത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മന്ത്രിതല ചര്‍ച്ചയില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണം എന്നതടക്കം തീരുമാനിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ ഉദ്യോഗാര്‍ത്ഥികള്‍ സ്വാഗതം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: