തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് ജയിച്ചത് സംവരണ മണ്ഡലത്തില്‍നിന്ന് ആണെന്നു പറഞ്ഞാല്‍ വിശ്വാസം വരുമോ. ഇല്ലങ്കിലും അതാണ് സത്യം. 1957 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 സംവരണ മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. പതിനൊന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനും ഒരു സീറ്റ് പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു.
വര്‍ക്കല, തൃക്കടവൂ ര്‍, മാവേലിക്കര, കുന്നത്തര്‍, കൊട്ടാരക്കര, ദേവികുളം, ചാലക്കുടി, വടക്കാഞ്ചേരി, പൊന്നാനി, ചിറ്റൂര്‍, മഞ്ചേരി, നീലേശ്വരം, വയനാട്( എസ്.ടി.) എന്നിവയായിരുന്നു അവയ ഇതില്‍പെട്ട നീലേശ്വരത്തുനിന്നാണ് ഇഎംഎസ് കന്നി വിജയം നേടിയത്.
ഇന്നത്തെ രീതിയിലുള്ള സംവരണമായിരുന്നില്ല അന്ന്.114 മണ്ഡലങ്ങളില്‍, 126 സീറ്റിലേക്കായി നടത്തിയ ഈ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തെരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു.അതായത് പന്ത്രണ്ടു മണ്ഡലങ്ങള്‍, സംവരണം ഉറപ്പാക്കാന്‍ വേണ്ടി ദ്വയാംഗ മണ്ഡലങ്ങള്‍ ആക്കി.
നീലേശ്വരത്ത് ഇഎംഎസ് ജയിച്ചപ്പോള്‍ മറ്റൊരു സംവരണ മണ്ഡലമായ ചാലക്കുടില് കോണ്‍ഗസ്സിന്റെ സമുന്നത നേതാവായ പനമ്പിള്ളി ഗോവിന്ദമേനോന് തോറ്റു.
മണ്ഡലങ്ങളില്‍ പലതിലും ജനറല്‍ സീറ്റില്‍ ജയിച്ച പാര്‍ട്ടിയല്ല സംവരണ സീറ്റില്‍ ജയിച്ചത്. . അന്ന് സി.പി.ഐ.യുടെ ഏറ്റവും പ്രമുഖരായ നേതാക്കളായ ഇ.എം.എസ്സുമാത്രമല്ല് തിരുവിതാംകു ര്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കെ.സി.ജോര്‍ജും മത്സരിച്ചത് ദ്വയാംഗ മണ്ഡലത്തിലാണ്. നീലേശ്വരത്ത് ഇ.എം.എസ്സും ആ മണ്ഡലത്തിലെ സംവരണ സീറ്റില്‍ സി.പി.ഐ.യിലെതന്നെ കള്ളാളനും ജയിച്ചു. മാവേലിക്കരയില്‍കെ.സി.ജോര്‍ജും അതേ മണ്ഡലത്തിലെ സംവരണ സീറ്റില്‍ സി.പി.ഐയിലെതന്നെ കര്‍ഷക തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാവായ പി.കെ.കുഞ്ഞച്ചനും ജയിച്ചു.
ദേവികുളത്ത് സി.പി.ഐ.യിലെ റോസമ്മ പുന്നൂസ് ജനറല്‍ സീറ്റില്‍ ജയിച്ചപ്പോള്‍ സംവരണ സീറ്റില്‍ കോണണ്‍ഗ്രസ്സിലെ എന്‍ ഗണപതിയും ജയിച്ചു. ചാലക്കുടിയില്‍ തിരുകൊച്ചിയുടെ മുഖ്യമന്ത്രി ആയിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനെ പി.എസ്.പി.യിലെ സി.ജി.ജനാര്‍ദനനാണ് തോല്‍പ്പിച്ചത്.സംവരണ സീറ്റില്‍ സി.പി.ഐ.യിലെ പി.കെ.ചാത്തന് വിജയിച്ചു. പൊന്നാനിയില്‍ സി.പി.ഐ.നേതാവ് ഇ.കെ.ഇമ്പിച്ചിബാവ ജയിച്ചപ്പോള്‍ അതേ മണ്ഡലത്തിലെ സംവരണ സീറ്റില്‍ കോണ്‍ഗ്രസ്സിലെ കുഞ്ഞമ്പു കല്ലയനാണ് ജയിച്ചത്.
വിമോചന സമരത്തെ തുടര്‍ന്ന് ഇഎംഎസ് മന്ത്രി സഭ വീണു. 1960 ല്‍ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. അന്നും 14 ദ്വയാഗ മണ്ഡലങ്ങള്‍ തന്നെ. ഇ എംഎസ് അത്തവണ പട്ടാമ്പിയിലാണ് മല്‍സരിച്ചത്.
പിഎസ്പിയുടെ കോരനും കോണ്‍ഗ്രസിന്റെ കുഞ്ഞികൃഷ്ണന് നായരുമാണ് നീലേശ്വരത്ത് അത്തവണ ജയിച്ചത്. തൃക്കടവൂര്‍ ദ്വയാംഗ സീറ്റില്‍നിന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രമുഖനേതാവ് സി എം സ്റ്റീഫന്‍ ജയിച്ചത്. 1962ല്‍ ദ്വയാംഗ സംവരണ രീതി മാറ്റുകയും ഇപ്പോഴത്തെ സംവിധാനത്തിലേക്ക് വരുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: