അക്കാലത്ത് രാജ്യത്തിന്റെ കേന്ദ്രബിന്ദുവായ വ്യക്തിയുടെ പതനത്തിനുശേഷം മഹാവിപ്ലവം നടക്കുമായിരുന്നു. ഹിന്ദു സാമ്രാജ്യസ്ഥാപനത്തിന് തടസ്സമായിരുന്നത് ഹിന്ദു രാജാക്കന്മാരുടെ ഹൃദയ ദൗര്‍ബല്യം മാത്രമായിരുന്നു.
ദില്ലിയില്‍ ഹിന്ദു സാമ്രാജ്യം സ്ഥാപിക്കണമെന്ന ആകാംക്ഷയോ ആത്മവിശ്വാസമോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. അക്കാലത്ത് ശിവമഹാരാജേയുടെ അദ്ഭുത ശൗര്യപരാക്രമത്തെക്കുറിച്ചുള്ള കഥ ലോകപ്രസിദ്ധമായിരുന്നു. സമീപകാലത്തു തന്നെ ദില്ലീശ്വരന്റെ കൊട്ടാരം കൈവശപ്പെടുത്തണമെന്ന മഹത്വാകാംക്ഷ ശിവരാജേയ്ക്കുണ്ടെന്ന വാര്‍ത്തയും വ്യാപിച്ചിട്ടുണ്ടായിരുന്നു. ഔറംഗസേബിനെ വധിക്കുന്നതില്‍ വിജയിച്ചാല്‍ മറ്റു ഹിന്ദു രാജാക്കന്മാരുടെ വൈക്ലബ്യം നശിക്കും. മനോധൈര്യം വര്‍ധിക്കും. അതുകൊണ്ട് അവരുടെ സഹായം ലഭിക്കാന്‍ തടസ്സമുണ്ടാവില്ല എന്ന് ശിവാജി ചിന്തിച്ചിട്ടുണ്ടായിരിക്കാം. നിസ്സംശയം ശിവാജി സദൃശരായവര്ക്കേ ഇങ്ങനെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുകയുള്ളൂ.
എന്തെങ്കിലും കാരണംകൊണ്ട് ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ, പുരുന്ദര് സന്ധി സമയത്ത് എന്താണൊ മനസ്സില്‍ നിശ്ചയിച്ചിരുന്നത് അത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമല്ലൊ. ബാദശാഹയെക്കൊണ്ട് ദക്ഷിണ ഹിന്ദുസ്ഥാനത്തിന്റെ പ്രമുഖനെന്ന സ്ഥാനം നല്കിക്കാം എന്ന് ജയസിംഹന് പറഞ്ഞിട്ടുണ്ടായിരുന്നല്ലൊ. ഇന്നത്തെ പരിതസ്ഥിതിയില്‍ എല്ലാ ശത്രുക്കളെയും ഒരേ സമയത്ത് നേരിടുക എന്നത് അസാധ്യമാണ്. ദില്ലിയുടെ അപാരമായ സൈനിക ശക്തിയും ധനശക്തിയുമുപയോഗിച്ച് ആദില്ശാഹയേയും നിജാംശാഹിയേയും നാമാവശേഷമാക്കാന്‍ സാധിക്കും. അജേയമായി സ്ഥിതി ചെയ്യുന്ന ജഞ്ജീരി കോട്ട ബാദശാഹയില്‍ കൂടി തിരിച്ചുപിടിക്കാന്‍ സാധിച്ചേക്കും. ഇതൊക്കെയായിരുന്നു ശിവാജിയുടെ വൈചാരിക യോജനാ.
ശിവാജിയുടെ ജീവഹാനി സംഭവിക്കില്ല എന്ന ഉറപ്പ് ജയസിംഹന് കൊടുത്തിട്ടുണ്ടായിരുന്നു. ശിവാജിയുടെ സുരക്ഷ വിശേഷ വ്യവസ്ഥ ചെയ്യണമെന്ന് ദില്ലിയിലുള്ള തന്റെ മകന് രാമസിംഹനെ പ്രത്യേകം ജയസിംഹന് ചുമതലപ്പെടുത്തിയിരുന്നു.
രജപുത്രന്മാരുടെ വാക്ക് വിശ്വാസ്യ യോഗ്യമാണെന്നതില്‍ സംശയിക്കേണ്ടതില്ല. എന്നിരുന്നാലും വഞ്ചകനായ ഔറംഗസേബ് എന്തെങ്കിലും ചതി ചെയ്താല്‍ ഭവാനി എന്തെങ്കിലും മാര്‍ഗം കാണിക്കും എന്ന് ശിവാജി വിശ്വസിച്ചു. സ്വയം സ്വീകരിച്ച ധ്യേയത്തിന്റെ പൂര്‍ത്തിക്കായി അന്നത്തെ പരിതസ്ഥിതിയില്‍ ലോകോത്തരമായ ഒരുപായമായിരുന്നു ഇത്. എന്നാലതാകട്ടെ സാഹസികവും ആത്മഘാതിയുമായിരുന്നു. ശിവാജിയുടെ സൂക്ഷ്മ നിരീക്ഷണത്തില്‍നിന്നും ഉടലെടുത്തതായിരുന്നു ഈ യോജനാ.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: