പുനലൂര്‍: പുനലൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇടത് മുന്നണിയില്‍ സുപാലിനെ പുനലൂരില്‍ തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങളില്‍ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. ആദ്യം മുതല്‍ മത്സര രംഗത്ത് പ്രതീക്ഷിച്ചിരുന്ന സുപാലിനെ ഇടയ്ക്ക് പാര്‍ട്ടി ചുമതലകളില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ ദുര്‍ബല വിഭാഗമായ ഇസ്മയില്‍ പക്ഷക്കാരനായ സുപാല്‍ പുനലൂര്‍ സീറ്റ് ലഭിക്കില്ല എന്ന നിലയില്‍ താഴേയ്ക്ക് പോയിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സജി ലാലിന്റെ പേരാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ സുപാലിലെ മാറ്റി മറ്റൊരാളെ മണ്ഡലത്തില്‍ നിര്‍ത്തിയാല്‍ സുപാലിന്റെ നേതൃത്വത്തില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്ന ഭയമാണ് സുപാലിനെ വീണ്ടും പുനലൂരില്‍ തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങളില്‍ ശക്തമായ നീക്കങ്ങള്‍ നടക്കാന്‍ കാരണം.
സജിലാലിനെ ചാത്തന്നൂരില്‍ നിര്‍ത്തുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ തവണ നിന്നിരുന്ന കെ. രാജു, മുല്ലക്കര രത്നാകരന്, ജയലാല്‍ എന്നിവര്‍ക്ക് ഇക്കുറി സീറ്റ് നല്കാത്തതിനാല് പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ നിയോജക മണ്ഡലങ്ങളിലേക്ക് ആണ് സിപിഐയില്‍ ചരടുവലികള്‍ ശക്തമായിട്ടുള്ളത്. മുല്ലക്കര പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി മാറുമ്പോള്‍ മണ്ഡലത്തില്‍ പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥിക്കാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: