കണ്ണൂര്‍: വീട്ടില്‍ പുസ്തക വില്‍പ്പനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ വില്ലേജ് ഓഫീസറെ കോടതി റിമാന്‍ഡ് ചെയ്തു. പള്ളിക്കുന്ന് സ്വദേശി പുഴാതി വില്ലേജ് ഓഫീസര്‍ രഞ്ജിത്ത് ലക്ഷ്മണനെ(38)യാണ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പള്ളിക്കുന്ന് പന്നേന്‍പാറയിലെ വീട്ടില്‍വെച്ചാണ് സംഭവം. യുവതിയോട് പുസ്തകം വാങ്ങിച്ചശേഷം പണം നല്കി മുറിക്കുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവതി പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് വനിതാ സിഐ ലീലാമ്മയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: