തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമത്തിനെതിരെ കേരളത്തില്‍ വ്യാജപ്രചരണം അഴിച്ചുവിടുകയും ജമാഅത്തെ ഇസ്ലാമിയുടെ ഹര്‍ത്താലിന് പിന്തുണ നല്‍കുകയും ചെയ്തവര്‍ക്കെതിരെ കേരളാ പോലീസ് സമന്‍സ് അയച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷന്‍ കെ.അംബുജാക്ഷന്, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, എസ്.ഡി.പി.ഐ നേതാക്കളായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ബി.എസ്.പി നേതാക്കളായ ജെ. സുധാകരന് ഐ.എ.എസ്, മുരളി നാഗ, ഡി.എച്ച്.ആര്.എം പാര്‍ട്ടി നേതാവ് സജി കൊല്ലം, ഗ്രോവാസു, ജെ.ദേവിക, എന്‍.പി ചേക്കുട്ടി, ഗോമതി, നാസര്‍ ഫൈസി കൂടത്തായി, ഗോമതി, കെ.ജി ജഗദീഷന്, അംബിക, അഡ്വ. പി.എ പൗരന്, ഒ.പി. രവീന്ദ്രന്, ഹാഷിം ചേന്ദംമ്പിള്ളി, ബി.എസ് ബാബുരാജ്, പ്രൊഫ. ജി ഉഷാകുമാരി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സതീഷ് പാണ്ടനാട് , എം.എന്‍ രാവുണ്ണി, നഹാസ് മാള, അഡ്വ. ഷാനവാസ് ഖാന്, അഡ്വ. എ.എം.കെ നൗഫല്‍, സാലിഹ് കോട്ടപ്പള്ളി അടക്കം 42 പേര്‍ക്കെതിരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് എടുത്ത കേസില്‍ സമന്‍സ് അയച്ചിരിക്കുന്നത്.
2019 ഡിസംബര്‍ 17 ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് സമന്‍സ്. വിചാരണ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: