ന്യൂദല്‍ഹി: ആകാശയുദ്ധത്തില്‍ ചൈനയ്ക്കും പാക്കിസ്ഥാനുമെതിരെ ശക്തമായ മേല്‍കൈ ലഭിക്കുന്ന ആസ്ത്ര മാര്‍ക്ക്-2 എയര്‍ ടു എയര്‍ മിസൈലിന്റെ പരീക്ഷണം ഉടന്‍ ആരംഭിക്കും. ശത്രുവിമാനങ്ങള്ക്കു നേരെ ആകാശത്തുനിന്ന് തന്നെ ആക്രമിക്കാവുന്നതും 160 കിലോമീറ്റര്‍ ദൂരപരിധിയിലുള്ളതുമാണ് ആസ്ത്ര മിസൈല്‍. ബാലക്കോട്ട് മിന്നലാക്രമണം പോലുള്ളവയ്ക്ക് ഭാവിയില്‍ ആസ്ത്ര മാര്‍ക്ക്-2 കുന്തമുനയായി മാറും.
ഈ വര്‍ഷം രണ്ടാം പകുതിയിലാണ് പരീക്ഷണം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. 2022ല്‍ മിസൈല്‍ പൂര്‍ണമായും വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ അടുത്ത ജനറേഷന് മിസൈല്‍ പൂര്‍ണസജ്ജമാകുമെന്ന് റിട്ട. സെന്‍ട്രല്‍ എയര്‍ കമാന്‍ഡര്‍ എയര്‍മാര്‍ഷല്‍ എസ്.ബി.പി. സിന്‍ഹ പറഞ്ഞു. നീണ്ടകാലഘട്ടം ആസ്ട്രാമിസൈല് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ശബ്ദത്തിന്റെ നാലിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന എയര്‍ ടു എയര്‍ മിസൈലിനേക്കാള് (ബിവിആര്‍എഎഎം) ഇരട്ടിശേഷിയുള്ളതാണ് ആസ്ട്ര-2. 100 കിലോമീറ്റര്‍ പരിധിയുള്ള ബിവിആര്‍എഎഎം മിസൈല്‍ റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. തേജസ് യുദ്ധവിമാനത്തിലാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്.
സുഖോയ്-30 യുദ്ധവിമാനത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള 288 ആസ്ത്ര മാര്‍ക്ക്-1 മിസൈലിന് വ്യോമസേനയും നാവികസേനയും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: