ചെന്നൈ: കഴിഞ്ഞ ദിവസം തമിഴ്നാട് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വിവാദപരമായ ട്വീറ്റ് നടത്തിയ തമിഴ്നടി ഓവിയ ഹെലനെതിരെ നടപടി വേണമെന്ന് ബിജെപി തമിഴ്നാട് യൂണിറ്റ്.
നടി ഓവിയ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തമിഴ്നാട് യൂണിറ്റ് പൊലീസീല് പരാതി നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ഗോബാക്ക് മോദി എന്ന ഹാഷ് ടാഗില്‍ ഓവിയ ട്വീറ്റ് ചെയ്തിരുന്നു. രണ്ട് തമിഴ്സിനിമകളില്‍ അഭിനയിച്ച ഓവിയ റിയാലിറ്റി ഷോ ആയ തമിഴ് ബിഗ് ബോസിലൂടെയാണ് പ്രശസ്തയായത്.
ഓവിയയുടെ ട്വീറ്റ് ക്രമസമാധാനലംഘനം ഉദ്ദേശിച്ചുള്ളതാണോയെന്ന് അന്വേഷിക്കണമെന്നും ഐടി നിയമത്തിലെ വകുപ്പ് 69എ, ഐപിസി സെക്ഷന്‍ 124എ, 153എ, 294 എന്നിവ പ്രകാരം നടപടിയെടുക്കണമെന്നും തമിഴ്നാട് ബിജെപി സംസ്ഥാനസെക്രട്ടറി ഡി. അലക്സിസ് സുധാകര്‍ ചെന്നൈയിലെ സിബി സി ഐഡി പൊലീസ് സൂപ്രണ്ടിനും തമിഴ്നാട് എസ്പിയ്ക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: