തിരുവനന്തപുരം: വേറിട്ട സമര രീതിയുമായി ലാസ്റ്റ് ഗ്രേഡ്, സിപിഒ ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. സമരത്തിനിടെ കുഴഞ്ഞു വീണ ഉദ്യോഗാര്‍ത്ഥികളെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലേയക്ക് മാറ്റി.
മുദ്രാവാക്യങ്ങളുമായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കുകയാണ്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കടന്നുപോകുന്ന അതീവ സുരക്ഷയുള്ള കവാടമാണ് കന്റോണ്‍മെന്റ് ഗേറ്റ്. നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞും സമരം തുടരുകയാണ്.
സമരത്തിന് പിന്തുണയുമായി യുവജന സംഘടനകള്‍ സമരവേദിയിലെത്തി. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്കും പാലക്കാട് കളക്ടറേറ്റിലേയ്ക്കും മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: