ന്യൂദല്‍ഹി: കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മറവില്‍ ദല്‍ഹിയില്‍ സംഘര്‍ഷം അഴിച്ചുവിടാന്‍ നേതൃത്വം നല്കിയ ലഖ്ബീര്‍ സിങ്ങിനെ (ലഖാ സിദ്ധാന) കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ദല്‍ഹി പോലീസ് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അക്രമം നടത്താന്‍ നേതൃത്വം നല്കിയരില് ഒരാളാണ്. അക്രമത്തിന് നേതൃത്വം നല്കിയ ദീപ് സിദ്ധുവിനെയും സുഖ്മീത് സിങ്, ഗുണ്ദീപ് സിങ്, ഹര്‍വീന്ദര്‍ സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. അക്രമം ആസൂത്രണം ചെയ്തവരില്‍ പ്രമുഖനാണ് ഇഖ്ബാല്‍ സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: