കരുനാഗപ്പള്ളി: കോവിഡ് രോഗവ്യാപനം വ്യാപകമായ സാഹചര്യത്തിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന പരാതിപരിഹാര അദാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് പരാതി ഉയരുന്നു.
ഇന്നലെ രാവിലെ 9.30ന് മന്ത്രി ജെ.മെഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്ത അദാലത്തില്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, എംഎല്‍എമാരായ ആര്. രാമചന്ദ്രന്, കോവൂര്‍ കുഞ്ഞുമോന്, കളക്ടര്‍ അബ്ദുല്‍ നാസര്‍ ഉള്‍പ്പെടെ പങ്കെടുത്തു. ആയിരകണക്കിന് ആള്‍ക്കാരാണ് അദാലത്തില്‍ പങ്കെടുത്തത്.
കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ നിന്നുള്ള പരാതികളാണ് അദാലത്തില്‍ പങ്കെടുത്തത്. അതിരാവിലെ തന്നെ നൂറുകണക്കിന് ആള്‍ക്കാരാണ് അദാലത്ത് നടന്ന ലോഡ്സ് സ്കൂള്‍ പരിസരത്ത് തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പല അദാലത്തുകളിലും പങ്കെടുത്ത മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കോവിഡ് പിടിപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: