മേടക്കൂറ്: അശ്വതി, ഭരണി,
കാര്‍ത്തിക (1/4)
ബന്ധുജനങ്ങളുടെ അഭിവൃദ്ധിക്കായി പ്രയത്നിക്കും. ജീവിത സാഹചര്യങ്ങള്‍ അനുകൂലമാവും. വിശിഷ്ട വസ്തുക്കളില്‍ ആസക്തിയുണ്ടാവും.
ഇടവക്കൂറ്: കാര്‍ത്തിക (3/4),
രോഹിണി, മകയിരം (1/2)
സ്വന്തം പിഴവുകള്‍ നിമിത്തം അനുഭവയോഗത്തിന് കുറവുണ്ടാകും. വിവാദവിഷയങ്ങളില്‍ നിന്നും യുക്തിപൂര്‍വം മാറിനില്‍ക്കേണ്ടതാണ്. ധനപരമായ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
മിഥുനക്കൂറ്: മകയിരം (1/2),
തിരുവാതിര, പുണര്‍തം (3/4)
തൊഴില്‍രംഗത്ത് സ്ഥാനമാനങ്ങളും ഉന്നതിയും ലഭ്യമാവും. മുന്‍കൂട്ടിയുള്ള പല തീരുമാനങ്ങളും മാറ്റിവയ്ക്കപ്പെടും. ശത്രുജന്യമായ ഉപദ്രവങ്ങള്‍ക്ക് ശമനമുണ്ടാവും. നിയമപോരാട്ടങ്ങളെ നേരിടേണ്ടതായി വരും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),
പൂയം, ആയില്യം
വരവു ചെലവുകള്‍ ഏകീകരിക്കപ്പെടും. ഭാഗ്യാനുഭവങ്ങള്‍ ലഭ്യമാവും. ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെടും. സാമൂഹിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനും മാനഹാനിക്കും അവസരമുണ്ട്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
നൂതനബന്ധങ്ങളിലൂടെ ആത്മസംതൃപ്തി കണ്ടെത്തും. തീരുമാനിച്ചുറച്ച വിവാഹം പരപ്രേരണയാല്‍ മുടങ്ങുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാവും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം,
ചിത്തിര (1/2)
പുതിയ ബിസിനസുകള്‍ ദൂരദേശത്ത് തുടങ്ങുവാന്‍ അവസരം സിദ്ധിക്കും. മോഷ്ടാക്കളുടെ ശല്യത്തിന് സാധ്യതയുണ്ട്. പ്രതിബന്ധങ്ങളെ അതിജീവിക്കുവാന്‍ ബാഹ്യസഹായം ലഭ്യമാവും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി,
വിശാഖം (3/4)
കുടുംബബന്ധങ്ങളില്‍ അന്തഃഛിദ്രത്തിന് സാധ്യതയുണ്ട്. പിതൃസ്ഥാനീയരുടെ വേര്‍പാടുനിമിത്തം മനോദുഃഖത്തിന് സാധ്യത കാണുന്നു. വിവാഹത്തിന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ആഗ്രഹം സാധിച്ചുകിട്ടുന്നതാണ്.
വൃശ്ചികക്കൂറ്: വിശാഖം (1/4),
അനിഴം, തൃക്കേട്ട
വ്യവഹാര നടത്തിപ്പുകളില്‍ വിജയം സിദ്ധിക്കും. തൊഴില്‍രംഗത്ത് കൂടുതല്‍ അംഗീകാരം ലഭ്യമാവും. തടയപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ അനായാസേന ലഭ്യമാവും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ജീവിതമാര്‍ഗ്ഗത്തിന് കൂടുതല്‍ പരിശ്രമം വേണ്ടിവരും. വാഹന ഇടപാടുകളില്‍ ധനലാഭം സിദ്ധിക്കും. നൂതന വാസസ്ഥാനം ലഭ്യമാവും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ശത്രുത പുലര്‍ത്തിയിരുന്നവര്‍ മിത്രങ്ങളായി ഭവിക്കും. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സന്താനങ്ങള്‍ ഉന്നതിയെ പ്രാപിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം,
പൂരുരുട്ടാതി (3/4)
മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട് മാനസിക വ്യഥ അനുഭവിക്കും. കുടുംബത്തില്‍ മംഗല്യയോഗം ഉണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കൃഷിഭൂമി വാങ്ങാനും, നാല്ക്കാലി സമ്പത്തുകള്‍ വര്ധിക്കുവാനും സാധ്യത കാണുന്നു. ഔദ്യോഗിക മായ താമസസൗകര്യം ലഭ്യമാവും. കൈവശം സൂക്ഷിച്ചിരുന്ന പല രേഖകളും നഷ്ടമാവാന്‍ സാധ്യതയുണ്ട്. അനിഷ്ടകരമായ ദാമ്പത്യബന്ധങ്ങള്‍ വേര്‍പെട്ടു പോവാന്‍ അവസരം സിദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: