Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

നെഹ്‌റുവിന്റെ ഇന്ത്യയല്ല മോദിയുടെ ഭാരതം

ഇപ്പോഴത്തെ പിന്മാറ്റം പല നിലയ്‌ക്കും നിര്‍ണായകമാണ്. ഇതിനു മുന്‍പ് ചൈനയുടെ സൈന്യം സംഘര്‍ഷത്തിനു ശ്രമിച്ചപ്പോഴൊക്കെ അവരെ അനുനയിപ്പിക്കുകയെന്ന നയമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്ത് നിരവധി തവണ ഇങ്ങനെ സംഭവിച്ചു. എന്നാല്‍ ആദ്യമായാണ് ഭാരതത്തിന്റെ സൈനികശേഷിയുടെ ബലത്തില്‍ ചൈനയ്‌ക്ക് പിന്മാറേണ്ടിവന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 05:00 am IST
inEditorial

ഒന്‍പത് മാസത്തെ പിടിവാശിക്കുശേഷം അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയില്‍നിന്ന് ചൈന പിന്മാറ്റം തുടങ്ങിയിരിക്കുന്നു. ഇതോടൊപ്പം ഭാരതത്തിന്റെ സൈന്യവും പിന്മാറ്റം ആരംഭിച്ചിട്ടുണ്ട്. സൈനികതല ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്നാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള പാങ്‌ഗോങ് തടാകത്തിന് തെക്കും വടക്കും കരയില്‍നിന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സായുധരായ സൈനികര്‍ പിന്മാറ്റം തുടങ്ങിയിരിക്കുന്നത്. ഇരുപക്ഷവും പരസ്പര ധാരണയോടെ എത്തിച്ചേര്‍ന്ന ഇടങ്ങളിലേക്കാണ് സൈന്യം പിന്മാറുക. മൂന്നു ദിവസംകൊണ്ട് പിന്മാറ്റം പൂര്‍ത്തിയാക്കാനാണ് ധാരണ. കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഒന്നു രണ്ടു ദിവസത്തിനുശേഷം ഗാല്‍വാന്‍ താഴ്‌വരയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ആയുധം ഉപയോഗിക്കാതെയുള്ള കനത്ത ഏറ്റുമുട്ടല്‍ നടന്നു. പതിവ് പട്രോളിങ് നടത്തുന്നതിനിടെ ചൈനയുടെ സൈനികര്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഭാരത സൈനികര്‍  ചെറുക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലില്‍ 20 ഭാരത സൈനികര്‍ ബലിദാനികളായപ്പോള്‍, ചൈനയുടെ 45 സൈനികരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഭാഗത്തെ സൈനിക നഷ്ടം ഭാരതം വെളിപ്പെടുത്തിയെങ്കിലും ചൈന അതിന് തയ്യാറായില്ല. തങ്ങള്‍ക്ക് തിരിച്ചടിയേറ്റിട്ടിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിനായിരുന്നു ഇത്.

സേനാ പിന്മാറ്റത്തിനായി നിരവധി വട്ടം സൈനികതല ചര്‍ച്ചകള്‍ നടന്നെങ്കിലും അതൊന്നും വിജയം കണ്ടില്ല. ചൈന നിലപാട് മാറ്റാന്‍ തയ്യാറാവാതിരുന്നതാണ് ഇതിനു കാരണം. സംഘര്‍ഷത്തില്‍ അയവുവരുത്തുന്നതിനു പകരം നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള തങ്ങളുടെ പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും, കവചിത വാഹനങ്ങളും ആയുധങ്ങളും എത്തിക്കുകയുമാണ് ചൈന ചെയ്തത്. എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന് ഒരിഞ്ചുപോലും കീഴടങ്ങാന്‍ ഭാരതം തയ്യാറായില്ല. അതിര്‍ത്തിയിലെ ഏതുതരം സ്ഥിതിവിശേഷത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഭാരതം നടത്തി. സൈനിക നീക്കത്തിനുള്ള റോഡുകളും വ്യോമത്താവളങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച ഭാരതം, റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കുകയും ബ്രഹ്മോസ് മിസൈലുകള്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ അതിര്‍ത്തി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കി. സാമ്രാജ്യത്വ മോഹത്തിന്റെ കാലം കഴിഞ്ഞിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ചൈനയെ ലക്ഷ്യമിട്ട് തന്ത്രപ്രധാന മേഖലകളില്‍ ഭാരത സൈന്യം നിലയുറപ്പിച്ചത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ വിസ്മയിപ്പിച്ചു. ചിത്രം മാറിയിരിക്കുകയാണെന്ന് ഒട്ടും വൈകാതെ ചൈനയിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന് മനസ്സിലായി. അപ്പോഴും തങ്ങളുടെ പലതരം സമ്മര്‍ദ്ദങ്ങളിലൂടെ ഭാരത സൈന്യത്തെ പിന്മാറ്റാനാവുമെന്നാണ് ചൈന കരുതിയത്. പക്ഷേ ഈ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി.

ഇപ്പോഴത്തെ പിന്മാറ്റം പല നിലയ്‌ക്കും നിര്‍ണായകമാണ്. ഇതിനു മുന്‍പ് ചൈനയുടെ സൈന്യം സംഘര്‍ഷത്തിനു ശ്രമിച്ചപ്പോഴൊക്കെ അവരെ അനുനയിപ്പിക്കുകയെന്ന നയമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്ത് നിരവധി തവണ ഇങ്ങനെ സംഭവിച്ചു. എന്നാല്‍ ആദ്യമായാണ് ഭാരതത്തിന്റെ സൈനികശേഷിയുടെ ബലത്തില്‍ ചൈനയ്‌ക്ക് പിന്മാറേണ്ടിവന്നിരിക്കുന്നത്. സംഘര്‍ഷം മുറ്റിനില്‍ക്കുന്നതിനിടെ ലഡാക്ക് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി ചൈനയ്‌ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാരത സൈനികരുടെ രോഷം നമ്മുടെ ശത്രു കണ്ടുകഴിഞ്ഞുവെന്നും, ഓരോ പര്‍വതശിഖരങ്ങളും സൈനികരുടെ ധീരതയ്‌ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വേണുവൂതുന്ന കൃഷ്ണഭഗവാനെ ആരാധിക്കുന്ന നാം, സുദര്‍ശനധാരിയായ ഭഗവാനെയും ആരാധിക്കുന്നവരാണെന്ന മോദിയുടെ വാക്കുകള്‍ എല്ലാ സംശയങ്ങളും നീക്കുന്നതായിരുന്നു. കടന്നാക്രമണം മോഹിക്കുന്ന ചൈനയുടെ കണ്ണിലേക്കു നോക്കിയാണ്  നമ്മുടെ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. യാതൊരു വിട്ടുവീഴ്ചയ്‌ക്കും ഭാരതം തയ്യാറല്ലെന്നും, ഒരു ഏറ്റുമുട്ടലുണ്ടായാല്‍ കനത്ത നഷ്ടം സംഭവിക്കുമെന്നും തിരിച്ചറിഞ്ഞാണ് ഒടുവില്‍ ചൈന പിന്മാറ്റത്തിന് തയ്യാറായിരിക്കുന്നത്. നെഹ്‌റുവിന്റെ ഇന്ത്യയല്ല മോദിയുടെ ഭാരതമെന്ന് ലോകത്തിന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.