Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലിയിലെ ‘പുരകള്‍’

പ്രധാനദിവസങ്ങളില്‍ കുരുത്തോലകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്ന പതിവുണ്ട്. ചെമ്പകപ്പൂക്കളാണ് പൂജപുഷ്പങ്ങളില്‍ മുഖ്യം.

ഉമ by ഉമ
Feb 13, 2021, 05:00 am IST
in Samskriti

ഇന്തോനേഷ്യന്‍ ദ്വീപസമൂഹങ്ങളില്‍ വശ്യസുന്ദരമാണ് ബാലി. കാടും കടലും കാഴ്ചകളാല്‍ വിസ്മയിപ്പിക്കുന്ന വിനോദസഞ്ചാരികളുടെ  പ്രിയസങ്കേതം. ജനസംഖ്യയില്‍ 83 ശതമാനവും ഹൈന്ദവരുള്ള കൊച്ചു ദ്വീപ്. ‘ദൈവങ്ങളുടെ ദ്വീപ്’ എന്ന് വിളിപ്പേരുള്ള ബാലിയില്‍ വീടുകളേക്കാളേറെ ക്ഷേത്രങ്ങളുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ‘പുര’ കളെന്നറിയപ്പെടുന്ന ബാലി ക്ഷേത്രങ്ങളുടെ എണ്ണം 50,000 ത്തിലേറെയാണ്. ലോകപൈതൃകപട്ടികയിലുള്ള തമന്‍ അയുന്‍ തുടങ്ങി വീടുകളോടു ചേര്‍ന്നുള്ള കുടുംബക്ഷേത്രങ്ങള്‍ വരെ ഇതില്‍ പെടും. ശില്‍പചാതുരിയില്‍ പകരം വെയ്‌ക്കാന്‍ മറ്റൊന്നില്ലാത്ത നിര്‍മ്മിതികളാണ് ഓരോന്നും.  

ബ്രഹ്മാവിഷ്ണു മഹേശ്വര സാന്നിധ്യമുള്ളവയാണ് ബാലി ക്ഷേത്രങ്ങള്‍. മൂര്‍ത്തിത്രയം വാഴുന്ന  പുരകള്‍ ഓരോ ബാലി ഗ്രാമത്തിലുമുണ്ടാകും. ഇവയില്‍ വിഷ്ണുഭഗവാന്‍ പ്രധാന മൂര്‍ത്തിയായുള്ള ക്ഷേത്രങ്ങളാണ് ‘പുരാ പുസേഹ്’ ഉപദേവതകളായി പിതൃക്കളും ഇവിടെ ആരാധിക്കപ്പെടുന്നു. ബാലിക്കാര്‍ പവിത്രമായി കരുതുന്ന അഗുംങ് പര്‍വതത്തിന് അഭിമുഖമായാണ് ഇത്തരം ക്ഷേത്രങ്ങളുണ്ടാവുക. ബ്രഹ്മാവിന്റെ വാസസ്ഥാനങ്ങളാണ് ‘പുര ദേസ’. ഗ്രാമത്തിനു നടുവിലായിരിക്കും ഈ ക്ഷേത്രങ്ങളേറെയും. കടലിന് ദര്‍ശനമായുള്ള  ‘പുര ദാലെം’ മഹാദേവനുള്ള കോവിലുകളാണ്. കാളിയും ദുര്‍ഗ്ഗയും ഇവിടെ ഉപദേവതകളാകുന്നു.  

ക്ഷേത്രമേല്‍ക്കൂരകള്‍ ‘മേരു’ എന്നറിയപ്പെടുന്നു. പഗോഡ പോലെയുള്ള തട്ടുകളായാണ് ഇവയുടെ ക്രമീകരണം. ഏറ്റവും വലിയ മേരു,  ശിവ ക്ഷേത്രങ്ങള്‍ക്കാണുള്ളത്.  മേരുവിന് ഏറ്റവും മുകളിലായി വലിയ പെരുമ്പറ പോലെയൊരു ഉപകരണം സൂക്ഷിക്കാറുണ്ട്. ഗ്രാമസഭകൂടുന്നതിനും ഗ്രാമത്തിലെ മരണം ക്ഷേത്രോല്‍സവങ്ങള്‍ എന്നിവ പെരുമ്പറ കൊട്ടിയാണ് അറിയിക്കുന്നത്.    

പൂന്തോട്ടങ്ങളും നീര്‍ത്തടങ്ങളും കൊച്ചു പാലങ്ങളുമെല്ലാം ബാലി ക്ഷേത്രങ്ങളെ കമനീയമാക്കുന്നു. മെന്‍ഗ്‌വി രാജവംശത്തിന്റെ തമന്‍ അയുന്‍, 1000 ത്തിലേറെ വര്‍ഷം പഴക്കമുളള  ശിവക്ഷേത്രമായ ഉലുവാത്തു, കടലിലെ വലിയൊരു പാറക്കെട്ടിനു മുകളിലുള്ള പുര തനാലോട്ട്, പതിനാലു മേരുക്കളോടു കൂടിയ പുരാ ഉലു ദാനു ബ്രതന്‍, ചൂടു നീരുറവകളാല്‍ ഭക്തരെയും സഞ്ചാരികളെയും വിസ്മയിപ്പിക്കുന്ന പുര തീര്‍ഥ എംപുല്‍, അപൂര്‍വമായ താമരക്കുളങ്ങളാല്‍ പേരെടുത്ത പുരാ തമന്‍ സരസ്വതി എന്നിവ ബാലിയിലെ ലോകപ്രസിദ്ധ ക്ഷേത്രങ്ങളാണ്.  

ക്ഷേത്രങ്ങളുടെ പ്രധാന കവാടങ്ങള്‍ ഒരു പര്‍വതത്തെ മധ്യത്തിലൂടെ മുറിച്ചു മാറ്റിയതു പോലെയാണ് കാണപ്പെടുക. ഭാരതത്തില്‍ നിന്ന് ശിവഭഗവാന്‍ ബാലിയിലെത്തിച്ചതായി വിശ്വസിക്കുന്ന മേരു  പര്‍വതത്തിന്റെ പ്രതീകങ്ങളാണ് ഇവ. ക്ഷേത്ര ഗോപുരങ്ങളിലെ മേരുവും ഈ പ്രതീകങ്ങളുടെ ഭാഗമാണ്.  

ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക്  വസ്ത്രധാരണത്തിന് പ്രത്യേക നിഷ്‌കര്‍ഷയുണ്ട്. മുട്ടു മറയാത്ത വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രങ്ങളില്‍ കയറാനാവില്ല. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ മുണ്ടുപോലെ ബാലിക്കാര്‍ ചുറ്റിയുടുക്കുന്ന ‘സാരോങ്’ ഉടുത്തു വേണം ക്ഷേത്രങ്ങളില്‍ കയറാന്‍. മിക്ക ക്ഷേത്രങ്ങളിലും അവ ലഭ്യമാണ്.  

പ്രധാനദിവസങ്ങളില്‍ കുരുത്തോലകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്ന പതിവുണ്ട്. ചെമ്പകപ്പൂക്കളാണ് പൂജപുഷ്പങ്ങളില്‍ മുഖ്യം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.