പൊന്‍കുന്നം: എന്‍സിപിയെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തേണ്ടെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍ജെഡിയും മുന്നണിയില്‍ എത്തിയതോടെ അവര്‍ക്കും സീറ്റുകള്‍ നല്‍കണം. പുതിയ കക്ഷികള്‍ക്ക് നല്കുന്ന സീറ്റുകളിലെ ഒരു പങ്ക് ഘടകക്ഷികളില്‍ നിന്ന് പിടിച്ചെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. യുഡിഎഫില്‍ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്നത്. ഇവര്‍ക്ക് പത്ത് സീറ്റില്‍ കുറയാതെ നല്‍കേണ്ടിവരും. എല്‍ജെഡി യുഡിഎഫില്‍ ഏഴു സീറ്റിലാണ് മത്സരിച്ചത്. എല്‍ജെഡിക്കും അതിനൊപ്പം സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. ഇങ്ങനെ പുതിയ കക്ഷികള്‍ക്ക് മാത്രമായി ഇരുപതോളം സീറ്റുകള്‍ നല്‍കേണ്ടിവരുമെന്ന് സിപിഎം നേതൃത്വത്തിന് അറിയാം. ഇതിന്റെ ഭാഗമായാണ് എന്‍സിപിക്ക് പാലാ സീറ്റ് നല്കാന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് സ്വീകരിക്കുന്നത്.
എന്‍സിപി മുന്നണിവിട്ടാലും ഒന്നും സംഭവിക്കില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. എന്‍സിപി പിളര്‍ന്നാലും സിപിഎമ്മിന് നേട്ടമാണ്. എല്‍ഡിഎഫിലുള്ള വിഭാഗത്തിന് രണ്ട് നല്കി ഒതുക്കാന്‍ സാധിക്കും. എന്‍സിപിയിലെ ഇരുവിഭാഗവും യുഡിഎഫില്‍ എത്തിയാല്‍ നാല് സീറ്റുകള്‍ ലഭിക്കും. ഈ സീറ്റുകള്‍ സിപിഎമ്മിന് ഘടകകക്ഷികളില്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാം. എലത്തൂരും പാലായും കുട്ടനാടുമാണ് എന്‍സിപിയുടെ സിറ്റിങ് സീറ്റുകള്‍. എലത്തൂര്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. കുട്ടനാടും പാലായും കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: