ചാത്തന്നൂര്‍: അനധികൃതമായ നിയമനങ്ങളുടെ പേരില്‍ ചാത്തന്നൂര്‍ പഞ്ചായത്തില്‍ സിപിഎം-സിപിഐ ബന്ധം ഉലയുന്നു.
സിപിഎം നേതൃത്വം കൊടുത്ത മുന്‍ പഞ്ചായത്ത് ഭരണസമിതി നടത്തിയ താത്കാലിക നിയമനങ്ങളുടെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ ആളുകളെ നിയമിക്കാനാണ് പരിശ്രമം നടക്കുന്നത്. സ്വന്തം ആളുകളെ നിയമിക്കാന്‍ സിപിഎം നീക്കം ശക്തമാക്കിതോടെയാണ് തടസവാദവുമായി സിപിഐ രംഗത്തിറങ്ങിയത്.
സിപിഐക്കാരി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ നിയമിച്ച താത്കാലിക ജീവനക്കാരാണ് ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്നത്. ഇവരെ മാറ്റി സിപണ്ടിഎമ്മുകാരെ ജോലിക്ക് വയ്ക്കാനുള്ള നീക്കവുമായി സിപിഎം മുന്നോട്ട് പോകുമ്പോള്‍ അവരുടെ എഗ്രിമെന്റ് നീട്ടികൊടുക്കണമെന്ന ആവശ്യമാണ് സിപിഐ ഉന്നയിക്കുന്നത്.
പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ അഴിമതിയുണ്ടെന്നും സിപിഐ ആരോപിക്കുന്നു. അതേസമയം സിപിഎം നേതൃത്വവും ഗുരുതര ആരോപണവുമായി സിപിഐക്കെതിരെ രംഗത്തുണ്ട്. ഇടനിലക്കാര്‍ മുഖേന പല താത്കാലിക ജീവനക്കാരോടും വന്‍തുക കൈകൂലിയായി സിപിഐക്കാര്‍ ആവശ്യപ്പെട്ടെന്നും സിപിഎം നേതൃത്വം ആരോപിക്കുന്നു. അടുത്തിടെ സിപിഐയില്‍ എത്തി നേതാവായ വ്യക്തിയാണ് ഇടനിലക്കാര്‍ മുഖേന ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ആരോപണപ്രത്യാരോപണങ്ങള്‍ രൂക്ഷമായതോടെ ചാത്തന്നൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ സിപിഎം-സിപിഐ ബന്ധം വഷളായി. 18 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഒന്‍പത് അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. പഞ്ചായത്ത് കമ്മിറ്റിക്കാണ് നിയമനം നടത്താന്‍ അധികാരം. ഈ സാഹചര്യത്തില്‍ പത്രപരസ്യം ചെയ്തു കൊണ്ട് യോഗ്യതയുടെ അടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കണമെന്നാണ് പ്രതിപക്ഷ മെമ്പര്‍മാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: