ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് ഇടനിലക്കാര്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പൂര്‍ണമായും പാലിക്കാതിരുന്ന ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. ഇത് ഇന്ത്യയാണെന്നും, എല്ലാ നിയമത്തിനും അതീതരാണെന്ന് ട്വിറ്റര്‍ സ്വയം കരുതരുതെന്നും ബിജെപി പറഞ്ഞു. കോര്‍പ്പറേറ്റ് നിയമങ്ങളല്ല, ഭരണഘടന അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഭരണം. കേന്ദ്ര സര്‍ക്കാരിന് മുകളിലല്ല ട്വിറ്ററിന്റെ സ്ഥാനമെന്നും ബിജെപി വ്യക്തമാക്കി.
നിങ്ങള്‍ പറയുന്നു നിങ്ങള്‍ ഒരു പ്ലാറ്റ്പോം ആണെന്ന്. എന്തെല്ലാം ഡിലീറ്റ് ചെയ്യാം. ചെയ്യേണ്ട എന്നുള്ളതും നിങ്ങള്‍ തീരുമാനിക്കുന്നു. രാജ്യത്തെ നിയമത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. സ്വന്തം നിയമങ്ങളല്ല വേണ്ടത്. ഈ രാജ്യത്തു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഭരണം. അല്ലാതെ ചില കോര്‍പ്പറേറ്റ് നിയമങ്ങള്‍ പ്രകാരമല്ല’ എന്ന് ബിജെപി ദേശീയ സംഘടന സെക്രട്ടറി ബി എല്‍ സന്തോഷ് ട്വിറ്ററിന് മുന്നറിയപ്പ് നല്കി.
ഇന്ത്യയുടെ നിയമങ്ങള്‍ക്കും മുകളിലാണ് തങ്ങളെന്ന് ട്വിറ്റര്‍ കരുതുന്നു. ഏതൊക്കെ നിയമങ്ങള്‍ അനുസരിക്കാം ഏതെല്ലാം പാലിക്കാതിരിക്കാം എന്നതില്‍ അവര്‍ തിരഞ്ഞെടുപ്പ് നടത്തുന്നു. ഈ വിഷയം ലോക്സഭയില്‍ ശൂന്യവേളയില്ഡ ഉന്നയിച്ചിരുന്നതാണ്. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലം വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബെംഗ്ളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് അനുകൂലമായല്ല ട്വിറ്റര്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് കേന്ദ്രം നിരോധനം അടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: