ന്യൂദല്‍ഹി: കര്‍ഷകസമരം എന്ന പേരില്‍ ഇടത്തട്ടുകാര്‍ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്ന ഖാലിസ്ഥാന്‍ വാദികളുടെയും സ്ഥാപിതതാല്പര്യക്കാരുടെയും ഇന്ത്യവിരുദ്ധ അജണ്ട നടപ്പിലാക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍ മടിക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ കൂവിലേക്ക് മാറുന്നു.
10 മാസം മുമ്പ് ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആപ് ചലഞ്ചില്‍ വിജയിച്ച ആപ് ആണ് കൂ. ഈ ആപിനെ ട്വിറ്ററിന് ബദലായി വികസിപ്പിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഇപ്പോള്‍ ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയവും മറ്റ് ചില സര്‍ക്കാര്‍ വകുപ്പുകളും കൂവില്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. മൈഗവ്,ഡിജിറ്റല്‍ ഇന്ത്യ. ഇന്ത്യാപോസ്റ്റ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ഡിജിലോക്കര്‍, നാഷണല്‍ എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് എന്നീ ഓഫീസുകളാണ് കൂവില്‍ ഇതുവരെ അക്കൗണ്ട് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകള്‍.
ഇത് ട്വിറ്ററിനെതിരായ ഒരു തന്ത്രപരമായ സര്‍ക്കാര്‍ നീക്കമാണെന്ന് കൂ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: