ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തെക്കുറിച്ചും കേന്ദ്രകൃഷി നിയമങ്ങളെപറ്റിയും നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്നലെ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. നിയമങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് എംപി രവ്‌നീത് സിംഗ് ബിട്ടു ലോക്‌സഭയിലെ 22 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ നടത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് കൃത്യമായി വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മാത്രം.
സ്വകാര്യ ചന്തകള്‍ സ്ഥാപിക്കുമെന്നും എപിഎംസി ചന്തകള്‍ ഇല്ലാതാക്കുമെന്നും കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) 2020 എന്ന നിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകളില്‍ പറയുന്നുവെന്നായിരുന്നു എംപിയുടെ ആരോപണം. പിന്നാലെ കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂര്‍ പെട്ടെന്നു ഇടപെടുകയും എവിടെയാണ് എപിഎംസികള്‍ ഇല്ലാതാക്കുമെന്ന് എഴുതിയിരിക്കുന്നതെന്നും രവ്‌നീത് സിംഗിനോട് ചോദിച്ചു.
അനുരാഗ് താക്കൂറിന്റെ ചോദ്യമെത്തിയതോടെ എംപി ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് രവ്‌നീത് സിംഗ് ബിട്ടു നിയമത്തിലെ വകുപ്പുകൾ വീണ്ടും വായിക്കാന്‍ ശ്രമിച്ചുവെങ്കിലും തന്റെ വാദത്തിന് ബലം നല്‍കാന്‍ കഴിയുന്ന വ്യവസ്ഥ കണ്ടെത്താനായില്ല. എങ്കിലും മൂന്നാം വകുപ്പിലും അഞ്ചാം വകുപ്പിലും ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. യഥാര്‍ഥത്തില്‍ ഈ വകുപ്പുകളില്‍ എപിഎംസി ചന്തകള്‍ ഇല്ലാതാക്കുന്നതിനെ കുറിച്ച് ഒരു പരാമര്‍ശവും നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: