വുഹാന്‍: കോവിഡ് 19 വൈറസിന്റെ ഉറവിടം തേടി ചൈനയില്‍ സന്ദര്‍ശനം നടത്തിയ ലോകാരോഗ്യസംഘടനയുടേത്(ഡബ്ല്യുഎച്ച്ഒ) ചൈനയെ വെള്ളപൂശുന്ന അന്വേഷണ റിപ്പോര്‍ട്ട്. കോവിഡ് 19 വൈറസ് ചൈനയിലെ ഏതെങ്കിലും ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന ആരോപണം ഡബ്ല്യുഎച്ച്ഒ തള്ളി.
മിക്കവാറും ഈ വൈറസ് മനുഷ്യരില്‍ എത്തിയത് മൃഗങ്ങളില്‍ നിന്നാകാം. അതല്ലെങ്കില്‍ ചൈനയില്‍ എത്തിയ ഏതെങ്കിലും ശീതീകരിച്ച ഇറച്ചിയുല്‍പന്നങ്ങളില്‍ നിന്നാകാം. എന്തായാലും ചൈനയില്‍ ഈ വൈറസ് 2019 ഡിസംബറിന് മുമ്പ് എത്തിയതായി തെളിവില്ലെന്നും വിദഗ്ധ സംഘം പറഞ്ഞു.
എന്തായാലും ലാബോറട്ടറിയില്‍ നിന്നും ചോര്‍ന്നെത്തിയതാണ് ഈ വൈറസ് എന്ന ആരോപണത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ഡബ്ല്യുഎച്ച്ഒ പീറ്റര്‍ ബെന്‍ എംബാരെക് ചൈനയിലെ വുഹാനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് .യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുടെ സൃഷ്ടിയാണെന്നും അദ്ദേഹം സൂപിപ്പിച്ചു.
‘രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റുള്ളവരിലേക്ക് പകര്‍ന്നതാകാം. അതല്ലെങ്കില്‍ പുതുതായി എത്തിയ ഒരു ഉല്‍പന്നത്തില്‍ നിന്നും വന്നതാകാം,’ പീറ്റര്‍ ബെന്‍ എംബാരെക് പറഞ്ഞു. കോവിഡ് 19 വൈറസ് ആരംഭിച്ചത് ചൈനയില്‍ നിന്നല്ലെന്ന ചൈനയിലെ ദേശീയ മാധ്യമങ്ങളും ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ ഏറ്റുപറച്ചിലായിരുന്നു ഡബ്ല്യുഎച്ച്ഒ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ കോവിഡിന്റെ ഉത്ഭവം അന്വേഷിക്കാന്‍ ഡബ്ല്യുഎച്ച്ഒ വിദഗ്ധസംഘം എത്തുമെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ചൈന അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഏറെ നാളത്തെ സമ്മര്‍ദ്ദത്തിന് ശേഷമാണ് ചൈന ഡബ്ല്യുഎച്ച്ഒ ഉദ്യോഗസ്ഥരുടെ അന്വേഷണസംഘത്തിന് പ്രവേശനാനുമതി നല്‍കിയത്. ഡബ്ല്യുഎച്ച്ഒ സംഘം വുഹാനില്‍ നിന്നുള്ള പതിനായിരക്കണക്കിന് കോവിഡ് രോഗികളുടെ സാമ്പിളുകള്‍ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: