ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി മഹാരാഷ്ട്രയിലെ നാന്ദെദ് ജില്ലയില്‍ ഞായറാഴ്ച അറസ്റ്റിലായി. പഞ്ചാബിലെ ലുധിയാന ജില്ലയില്‍ നിന്നുള്ള സരബ്ജിത് സിംഗ് കിരാടാണ് അറസ്റ്റിലായത്.
പഞ്ചാബ് സിഐഡി സംഘവും മഹാരാഷ്ട്ര പൊലീസും ചേര്‍ന്നാണ് സരബ്ജിതിനെ പിടികൂടിയത്. ഖാലിസ്ഥാന്‍ വാദികളുടെ ഇന്ത്യാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അന്വേഷണം നടക്കുന്നതിനാലാണ് വാര്‍ത്താ പുറത്തുവിടാതിരുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ നിന്നും മറ്റൊരു ഖാലിസ്ഥാന്‍ വാദിയെ പഞ്ചാബ് പൊലീസ് പിടികൂടിയിട്ടുണ്ട്.
പഞ്ചാബിലെ ഫിറോസ്പൂരിലുള്ള ജഗ്ഗ എന്ന് വിളിക്കുന്ന ജഗ്ദേവ് സിംഗാണ് അറസ്റ്റിലായത്. സജീവ ഖാലിസ്ഥാന്‍ പ്രവര്‍ത്തകനാണ് ജഗ്ദേവ് സിംഗ്. ഖാലിസ്ഥാന്‍ തീവ്രവാദികളായ പരംജീത് സിംഗ് പമ്മ, മള്‍ട്ടാനി സിംഗ് എന്നിവരുമായി സജീവബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ജഗ്ദേവ് സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: