ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനത്തില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എടുത്തു. ഒരു ദിവസത്തെ കളി ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ് കൂടി വേണം. ഒമ്പത് വിക്കറ്റും കൈവശമുണ്ട്. ശുഭ്മന്‍ ഗില്ലും (15) ചേതേശ്വര്‍ പൂജാര (12) യുമാണ് ക്രീസില്‍.
അസാധ്യമെന്ന് തോന്നുന്ന ഈ വിജയലക്ഷ്യം എത്തിപ്പിടിച്ചാല് ഇന്ത്യ റെക്കോഡ് പുസ്തകത്തില്‍ കയറും . ഏറ്റവും വലിയ വിജയലക്ഷ്യം പിന്തുടര്ന്ന് വിജയിക്കുന്ന ടീമാകും . 2003 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ 418 റണ്‍സ് പിന്തുടര്ന്ന് വിജയിച്ച വിന്‍ഡീസിന്റെ റെക്കോഡാണ് തകരുക.
ഒന്നാം ഇന്നിങ്സില്‍ 241 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സില്‍ സ്പിന്നര്‍ ആര്. അശ്വിനും സംഘവും 178 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് ഇന്ത്യയുടെ ലക്ഷ്യം 420 റണ്‍സായത്. അശ്വിന്റെ സ്പിന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നടുവൊടിഞ്ഞു. 17.3 ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ പോക്കറ്റിലാക്കി. സ്പിന്നര്‍ ഷഹ്ബാസ് നദീം 66 റണ്‍സിന് രണ്ട് വിക്കറ്റും നേടി. നാല്‍പ്പത് റണ്‍സ് എടുത്ത നായകന് ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍. ഒലി പോപ്പ് 28 റണ്‍സും ഡൊം ബെസ് 25 റണ്‍സും നേടി.
നേരത്തെ ആറിന് 257 റണ്‍സെന്ന സ്കോറിന് ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 337 റണ്‍സിന് ഓള് ഔട്ടായി. ഫോളോ ഓണ്‍ ഒഴിവാക്കാതെയാണ് ഇന്ത്യ പുറത്തായത്. എന്നാല്‍ 241 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഫോളോ ഓണിന് അയയ്ക്കാതെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ 138 പന്തില്‍ പന്ത്രണ്ട് ഫോറും രണ്ട് സിക്സറും അടക്കം 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഡൊം ബെസ് നാലു വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ അശ്വിന് ഇംഗ്ലീഷ് ഓപ്പണര്‍ റോറി ബേണ്‍സിനെ പുറത്താക്കി. തുടക്കത്തിലെ ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഓരോ ഇടവേളകളിലും വിക്കറ്റ് വീണതോടെ 178 റണ്‍സിന് ഓള് ഔട്ടായി.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 578, ഇന്ത്യ ഒന്നാം ഇന്നിങ്സ് 337.
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ്: റോറി ബേണ്‍സ് സി രഹാനെ ബി അശ്വിന് 0, ഡൊം സിബ്ലി സി പൂജാര ബി അശ്വിന് 16, ഡാന്‍ ലോറന്‍സ് എല്‍ബിഡബ്ല്യു ബി ഇഷാന്ത് ശര്‍മ 18, ജോ റൂട്ട് എല്‍ബിഡബ്ല്യു ബി ബുംറ 40, ബെന്‍ സ്റ്റോക്സ് സി പന്ത് ബി അശ്വിന് 7, ഒലി പോപ്പ് സി രോഹിത് ശര്‍മ ബി നദീം 28, ജോസ് ബട്ലര് സ്റ്റമ്പഡ് പന്ത് ബി നദീം 24, ഡൊം ബെസ് എല്‍ബിഡബ്ല്യു ബി അശ്വിന് 25, ജോഫ്ര ആര്‍ച്ചര്‍ ബി അശ്വിന് 5, ജാക്ക് ലീച്ച് നോട്ടൗട്ട് 8, ജെയിംസ് ആന്ഡേഴ്സണ് സി ആന്‍ഡ് ബി അശ്വിന് 0, എക്സ്ട്രാസ് 7, ആകെ 178.
വിക്കറ്റ് വീഴ്ച: 1-0, 2-32, 3-58, 4-71, 5-101, 6-130, 7-165, 8-167, 9-178.
ബൗളിങ്: ആര്. അശ്വിന് 17.3-2-61-6, ഷഹ്ബാസ് നദീം 15-2-66-2, ഇഷാന്ത് ശര്‍മ 7-1-24-1 , ജസ്പ്രീത് ബുംറ 6-0-26-1, വാഷിങ്ടണ്‍ സുന്ദര്‍ 1-0-1-0.
ഇന്ത്യ രണ്ടാം ഇന്നിങ്സ്: രോഹിത് ശര്‍മ ബി ലീച്ച് 12, ശുഭ്മന്‍ ഗില്‍ നോട്ടൗട്ട് 15, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 12, ആകെ ഒരു വിക്കറ്റിന് 39.
വിക്കറ്റ് വീഴ്ച: 1-25
ബൗളിങ്: ജോഫ്ര ആര്‍ച്ചര്‍ 3-2-13-0, ജാക്ക് ലീച്ച് 6-1-21-1, ജെയിംസ് ആന്ഡേഴ്സണ് 2-1-2-0, ഡൊം ബെസ് 2-0-3-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: