ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകരില്‍ എതാണ്ട് എല്ലാവര്ക്കും തന്നെ വാക്സിന് ലഭ്യമാക്കി കഴിഞ്ഞു. ഇതില്‍ കുറച്ചുപേര്‍ക്ക് അനുവദിച്ചുനല്‍കിയ തീയതിയില്‍ വാക്സിന് എടുക്കാനായിരുന്നില്ല. ഇവര്‍ക്ക് അടുത്തഘട്ടത്തില്‍ വാക്സിന് ലഭ്യമാക്കാനാണ് സാധ്യത. ആദ്യഘട്ടത്തില്‍ എത്തിച്ച വാക്സിന്റെ പകുതിയോളം ബൂസ്റ്റര്‍ ഡോസ് നല്‍കാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ മാസം പകുതിയോടെ ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് ശ്രമം.
ജനുവരി 16 മുതലാണ് കോവിഡ് വാക്സിന് വിതരണം ആരംഭിച്ചത്. ആദ്യഡോസ് വാക്സിന് സ്വീകരിച്ച് 28നുശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഫെബ്രുവരി 12 ആകുമ്പോഴേ ആദ്യദിവസം വാക്സിന് സ്വീകരിച്ചവര്‍ 28 ദിവസം പൂര്‍ത്തിയാക്കൂ. കേന്ദ്രസര്‍ക്കാരില്‍നിന്ന് നിര്‍ദേശം ലഭിച്ചാല്‍ ഫെബ്രുവരി 15 ഓടെതന്നെ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കാനാകും. ആദ്യഘട്ടത്തില്‍ 18,000ല്‍പ്പരം ആരോഗ്യപ്രവര്‍ത്തകരേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. വാക്സിന് വിതരണം തുടങ്ങിയശേഷം മൂവായിരത്തോളം പേരെക്കൂടി ഉള്‍പ്പെടുത്തി. 26 വാക്സിന് വിതരണകേന്ദ്രങ്ങളാണു ജില്ലയിലുണ്ടായിരുന്നത്.
രണ്ടാംഘട്ടത്തില്‍ വാക്സിന് നല്‍കേണ്ടവരുടെ പട്ടിക തയാറാക്കല്‍ അവസാനഘട്ടത്തിലാണ്. പോലീസുകാര്‍, അഗ്നിരക്ഷാസേന, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയ കോവിഡ് മുന്നണി പോരാളികളായി നില്ക്കുന്നവരെയാണു ഉള്‍പ്പെടുത്തിയിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: